
പ്രഭാത ഭക്ഷണം പോലെ തന്നെ പ്രധാനമാണ് രാത്രി കഴിക്കുന്ന ഭക്ഷണവും. ശരീരത്തിൽ ഊർജ്ജം നിലനിർത്തുന്നതിനും കൂടുതൽ പോഷകങ്ങൾ ലഭിക്കുന്നതിനും അത്താഴം പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ തന്നെ നല്ല ദഹനം ലഭിക്കുന്നതും നെഞ്ചെരിച്ചിൽ ഉണ്ടാവാത്തതും നല്ല ഉറക്കം ലഭിക്കുന്നതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. അത്താഴം നേരത്തെ കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
നേരത്തെ അത്താഴം കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കുറയാനും കാരണമാകും. ഇത് അടുത്ത ദിവസം ഭക്ഷണം കഴിക്കാനും കൂടുതൽ ഊർജ്ജം ലഭിക്കാനും സഹായിക്കുന്നു. പ്രത്യേകിച്ചും പ്രമേഹമുള്ളവർ നേരത്തെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നത് മെറ്റബോളിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതേസമയം രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹനത്തെ ബാധിക്കുകയും നിങ്ങൾക്ക് നന്നായി ഉറങ്ങാൻ കഴിയാതെ വരുകയും ചെയ്യും.
3. ഉറക്കത്തെ ബാധിക്കുന്നു
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ നന്നായി ബാധിക്കുന്നു. ഇത് കുടലിനെ അസ്വസ്ഥതപ്പെടുത്തുകയും, വയർ വീർക്കൽ, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടാവാനും കാരണമാകുന്നു. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam