മഴക്കാലമല്ലേ, ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണേ...

By Web TeamFirst Published Aug 8, 2019, 10:12 PM IST
Highlights

മഴക്കാലമായാല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷബാധയ്ക്കുമുള്ള സാധ്യത വളരെ കൂടുതലാണ്. വഴിയോരങ്ങളിലേയും ഹോട്ടലുകളിലേയും ഭക്ഷണം പരമാവധി ഒഴിവാക്കുക.

മഴക്കാലം എത്തിയാൽ പലതരത്തിലുള്ള അസുഖങ്ങൾ പിടിപെടാം. പനി, ജലദോഷം, ചുമ, വയറിളക്കം ഇങ്ങനെ നിരവധി അസുഖങ്ങൾ പിടിപെടാറുണ്ട്.  അതില്‍ ആമാശയരോഗങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്. മഴക്കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ഭക്ഷണത്തിലൂടെയാണ് കൂടുതൽ അസുഖങ്ങളും പിടിപെടുന്നത്.

മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഹോട്ടൽ ഭക്ഷണങ്ങൾ ഒഴിവാക്കുക...

മഴക്കാലമായാല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷബാധയ്ക്കുമുള്ള സാധ്യത വളരെ കൂടുതലാണ്. വഴിയോരങ്ങളിലേയും ഹോട്ടലുകളിലേയും ഭക്ഷണം പരമാവധി ഒഴിവാക്കുക.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കാം...

മഴക്കാലത്തെ അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പത്തിന്റെ അളവ് ദഹനത്തെ സാരമായി ബാധിക്കും. എണ്ണയില്‍ വറുത്ത ഭക്ഷണവും അമിതഭക്ഷണവും കടുത്ത ആമാശയപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

വെള്ളം ധാരാളം കുടിക്കൂ...

ശുദ്ധീകരിച്ച വെള്ളം മാത്രമേ കുടിക്കുന്നുള്ളു എന്ന് ഉറപ്പ് വരുത്താനും ശ്രദ്ധിക്കണം.

ഗ്രീന്‍ ടീ, ലെമണ്‍ ടീ കുടിക്കാം...

മഴക്കാലത്ത് ഗ്രീന്‍ ടീ, ലെമണ്‍ ടീ, തൈര്, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണം പാകം ചെയ്യാന്‍ ഒലിവ് ഓയിലോ സണ്‍ഫ്‌ളവര്‍ ഓയിലോ ആണ് കൂടുതൽ നല്ലത്.

ആവിയില്‍ വേവിച്ച പച്ചക്കറികള്‍ കഴിക്കൂ....

ധാരാളം വെള്ളം കുടിക്കുന്നതും ആവിയില്‍ വേവിച്ച പച്ചക്കറികള്‍ കഴിക്കുന്നതും മഴക്കാലത്ത് ആമാശയത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ഇത്തരത്തിലുള്ള ചെറിയ മുന്‍കരുതലുകളിലൂടെ മഴക്കാലത്തെ രോ​ഗങ്ങൾ വരാതെ നോക്കാം.

click me!