ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ

Published : Dec 14, 2025, 10:49 PM IST
cancer cell

Synopsis

സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, സംസ്കരിച്ച ധാന്യങ്ങൾ, പഞ്ചസാര പാനീയങ്ങൾ എന്നിവ കൂടുതലായി അടങ്ങിയ പാശ്ചാത്യ ഭക്ഷണക്രമത്തെ നിരവധി ക്യാൻസറുകൾക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ഗവേഷണങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു.

ക്യാൻസർ സാധ്യത കൂട്ടുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങൾ ദീർഘകാല ആരോഗ്യത്തെസ്വാധീനിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ചില ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പാശ്ചാത്യ ഭക്ഷണക്രമവുമായി ബന്ധപ്പെട്ടവ, കാലക്രമേണ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഡയറ്റീഷ്യൻമാർ പറയുന്നു.

ക്യാൻസർ സാധ്യതയിൽ പലരും മനസ്സിലാക്കുന്നതിലും വലിയ പങ്കു വഹിക്കുന്നത് ഭക്ഷണക്രമമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, സംസ്കരിച്ച ധാന്യങ്ങൾ, പഞ്ചസാര പാനീയങ്ങൾ എന്നിവ കൂടുതലായി അടങ്ങിയ പാശ്ചാത്യ ഭക്ഷണക്രമത്തെ നിരവധി ക്യാൻസറുകൾക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ഗവേഷണങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു.

പാശ്ചാത്യ ഭക്ഷണക്രമം കൊളോറെക്ടൽ, സ്തനാർബുദം, പ്രോസ്റ്റേറ്റ്, പാൻക്രിയാറ്റിക് ക്യാൻസറുകൾക്കുള്ള സാധ്യത 10% മുതൽ 30% വരെ വർദ്ധിപ്പിക്കുന്നതായി ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഡെലി മീറ്റ്സ്, ബേക്കൺ, സോസേജ്, ഹോട്ട് ഡോഗുകൾ തുടങ്ങിയ സംസ്കരിച്ച മാംസങ്ങളെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ഗ്രൂപ്പ് 1 കാർസിനോജനുകളായി തരംതിരിച്ചിട്ടുണ്ട്.

സിന്തറ്റിക് ആയാലും പ്രകൃതിദത്തമായാലും മാംസം കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന നൈട്രൈറ്റുകൾ കുടലിൽ സംയുക്തങ്ങൾ ഉണ്ടാക്കും. ഇത് കോശങ്ങളെ, പ്രത്യേകിച്ച് കുടലിലെ കോശങ്ങളെ നശിപ്പിക്കുമെന്ന് ഓങ്കോളജി ഡയറ്റീഷ്യനായ ക്രിസ്റ്റിൽ സുനിഗ പറയുന്നു.

ഒരു ദിവസം രണ്ട് സ്ട്രിപ്പ് ബേക്കൺ അല്ലെങ്കിൽ ഒരു ഹോട്ട് ഡോഗ് കഴിക്കുന്നത് വൻകുടൽ ക്യാൻസർ സാധ്യത ഏകദേശം 20% വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രോസസ് ചെയ്ത മാംസം ട്യൂണ സാലഡ്, മുട്ട സാലഡ് അല്ലെങ്കിൽ വീട്ടിൽ ഉണ്ടാക്കാവുന്ന ചിക്കൻ സാലഡ് തുടങ്ങിയ രൂപത്തിൽ കഴിക്കാവുന്നതാണ്.

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പതിവായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇത് കാൻസറിനുള്ള അപകട ഘടകമാണ്. സോഡ, എനർജി ഡ്രിങ്കുകൾ, സ്പോർട്സ് ഡ്രിങ്കുകൾ എന്നിവയിൽ ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ, ഐജിഎഫ്-1 എന്നിവയുടെ വൻതോതിലുള്ള വർദ്ധനവിന് കാരണമാകും.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും
ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ