
ഹൃദയത്തിൻറെ ആരോഗ്യം എപ്പോഴും ഉറപ്പുവരുത്തുന്നതാണ് നല്ലത്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് മുതൽ ഹൃദ്രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നത് വരെ ഭക്ഷണക്രമത്തിന് ആരോഗ്യത്തിന് വലിയ പങ്കുണ്ട്. ഹൃദയത്തെ ചെറുപ്പവും ആരോഗ്യമുള്ളതുമാക്കി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
ഒന്ന്...
ബീറ്റ്റൂട്ടിൽ ധാരാളം നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പല തരത്തിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചില പഠനങ്ങൾ കാണിക്കുന്നത് ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഓക്‌സിജൻ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
രണ്ട്...
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ വെളുത്തുള്ളി മികച്ചതാണ്. ഇത് പ്രകൃതിദത്തമായ രക്തം കട്ടി കുറയ്ക്കുന്ന വസ്തുവായും പ്രവർത്തിക്കുന്നു. അതിനാൽ വെളുത്തുള്ളി ഹൃദയാരോഗ്യത്തിന് മികച്ചതാണ്.
മൂന്ന്...
രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മാതളനാരങ്ങയ്ക്ക് പല വിധത്തിൽ ഹൃദയത്തെ സംരക്ഷിക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മാതളനാരങ്ങയിൽ പ്യൂണികലാജിൻസ് അല്ലെങ്കിൽ എല്ലജിറ്റാനിൻസ് എന്ന പോളിഫെനോൾ സംയുക്തങ്ങളുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
നാല്...
ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും വിറ്റാമിൻ സി വർദ്ധിപ്പിക്കാനും കിവിപ്പഴം സഹായകമാണ്. കവിപ്പഴം പതിവായി കഴിക്കുന്നത് സ്ട്രോക്ക്, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കാൻ സഹായിക്കും. ഇതിനുപുറമെ, കിവിയിൽ ഉയർന്ന അളവിലുള്ള ഭക്ഷണ നാരുകളും അടങ്ങിയിട്ടുണ്ട്. LDL അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങൾ കുറയ്ക്കാൻ നാരുകൾക്ക് കഴിയും.
അഞ്ച്...
മൊത്തം കൊളസ്ട്രോളും എൽഡിഎൽ (മോശം) കൊളസ്ട്രോളും കുറയ്ക്കുന്നതിലൂടെയും എൽഡിഎലിനെ ഓക്സീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെയും ഓട്സ് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ഓട്‌സ് ധാരാളം ഹൃദയ-ആരോഗ്യകരമായ ഗുണങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. മോശം കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യുന്നു.
ഈ പച്ചക്കറി പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നു ; പഠനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam