
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട് അവയവങ്ങളിൽ ഒന്നാണ് കുടല്‍. ശരീരത്തിലെ പ്രധാനപ്പെട്ട അവയവം എന്നതിലുപരി ദഹന വ്യവസ്ഥയുടെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമായി നിലനില്‍ക്കുന്ന ഒരു അവയവമാണ് കുടല്‍. കുടലും തലച്ചോറും തമ്മിൽ ബന്ധമുള്ളതായാണ് പഠനങ്ങൾ പറയുന്നത്.
കുടലും തലച്ചോറും ദശലക്ഷക്കണക്കിന് നാഡീകോശങ്ങളാൽ ബന്ധിപ്പിച്ചിരിക്കുന്നു. ദഹനനാളത്തിന്റെ ആരോഗ്യം മോശമാകുമ്പോൾ, വിഷാദവും ഉത്കണ്ഠയും വർദ്ധിപ്പിക്കുന്നതിലൂടെ ഇത് മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ന്യൂട്രീഷ്യനിസ്റ്റായ ഡോ. അർച്ചന ബാത്ര പറഞ്ഞു. കുടലിന്റെ ആരോഗ്യത്തിനായി ഉൾപ്പെടുത്തേണ്ട നാല് ഭക്ഷണങ്ങൾ...
ബ്രൊക്കോളി....
ബ്രൊക്കോളിയിൽ സൾഫറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പുഷ്ടമായ ബ്രൊക്കോളി ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും വൻകുടൽ ശുദ്ധീകരിക്കാനും സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങളും ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
വാഴപ്പഴം...
വാഴപ്പഴത്തിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുകയും മലവിസർജ്ജനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
ആപ്പിൾ സിഡെർ വിനഗർ...
വയറ്റിലെ ആസിഡിന്റെ ഫലമാണ് പല കുടൽ പ്രശ്‌നങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നത്. ആപ്പിൾ സിഡെർ വിനെഗർ ഉൾപ്പെടുത്തുന്നത് ഭക്ഷണം ശരിയായി ആഗിരണം ചെയ്യാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ശരീരത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കാനും സഹായിക്കുന്നു. ആപ്പിൾ സിഡെർ വിനെഗറിൽ 'പെക്റ്റിൻ' എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. കുടലിനുള്ള പ്രീബയോട്ടിക്സിന്റെ മികച്ച ഉറവിടമായി പെക്റ്റിൻ പ്രവർത്തിക്കുന്നു.
ഇഞ്ചി...
ഇഞ്ചി ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. കാരണം ആന്റിഓക്സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും അളവ് ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്. ഇഞ്ചിയിലുളള ആന്‍റിഓക്സിഡന്‍റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു സഹായിക്കുന്നു. ഇഞ്ചി ചായ കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam