Foods for Healthy Hair : കരുത്തുള്ള മുടിയ്ക്കായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ

By Web TeamFirst Published Aug 10, 2022, 2:22 PM IST
Highlights

പാരമ്പര്യം,ഹോർമോൺ വ്യതിയാനം, മരുന്നുകളുടെ ഉപയോഗം,സമ്മർദ്ദം(Stress), മോശം കേശസംരക്ഷണം തുടങ്ങിയവയെല്ലാം മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം. ഗർഭാവസ്ഥ, പ്രസവം, ഗർഭനിരോധന ഗുളികകൾ, ആർത്തവവിരാമം എന്നീ കാരണങ്ങളെല്ലാം കൊണ്ട് സ്ത്രീകളിൽ പലപ്പോഴും മുടി കൊഴിച്ചിൽ ഉണ്ടാകുന്നു.

മുടികൊഴിച്ചിലും താരനും ഇന്ന് പലരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. പാരമ്പര്യം,ഹോർമോൺ വ്യതിയാനം, മരുന്നുകളുടെ ഉപയോഗം,സമ്മർദ്ദം(Stress), മോശം കേശസംരക്ഷണം തുടങ്ങിയവയെല്ലാം മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം.  ഗർഭാവസ്ഥ, പ്രസവം, ഗർഭനിരോധന ഗുളികകൾ, ആർത്തവവിരാമം എന്നീ കാരണങ്ങളെല്ലാം കൊണ്ട് സ്ത്രീകളിൽ പലപ്പോഴും മുടി കൊഴിച്ചിൽ ഉണ്ടാകുന്നു.

മുടികൊഴിച്ചിൽ അകറ്റാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ മുടിയെ ആരോ​ഗ്യമുള്ളതാക്കി മാറ്റുന്നു. മുടിയുടെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ...

ഒന്ന്...

ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. പ്രോട്ടീൻ മുടിയുടെ നിർമ്മാണ ഘടകമാണ്. മുട്ട പ്രോട്ടീന്റെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടങ്ങളിൽ ഒന്നാണ്.

രണ്ട്...

മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും.ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോൾ ഓക്സിജനും പോഷകങ്ങളും മുടിയുടെ വേരുകളിലേക്കും ഫോളിക്കിളുകളിലേക്കും വേണ്ടത്ര എത്തിക്കുന്നില്ല. ഇത് വളർച്ചയെ തടയുകയും മുടി പൊട്ടുന്നതിനും കാരണമാകും.  

പെട്ടെന്നുണ്ടാകുന്ന കഠിനമായ വയറുവേദന; കാരണങ്ങൾ ഇതാകാം

മൂന്ന്...

ഭക്ഷണത്തിൽ സിട്രസ് പഴങ്ങൾ ചേർക്കേണ്ടതുണ്ട്. കൊളാജൻ ഉൽപാദനത്തിനും വിറ്റാമിൻ സി ആവശ്യമാണ്, ഇത് പോഷകങ്ങളുടെ ക്രമമായ വിതരണവും മുടിയുടെ വളർച്ചയും ഉറപ്പാക്കുന്നു.

നാല്...

ഒമേഗ-3 ഫാറ്റി ആസിഡുകൾക്കുള്ള നട്‌സുകൾക്കും മുടിയെ പോഷിപ്പിക്കാനുള്ള കഴിവുണ്ട്. ബദാം, വാൽനട്ട് എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ വളരെ കൂടുതലാണ്. അതുപോലെ, ഫ്ളാക്സ് സീഡുകൾ മുടിയെ കൂടുതൽ കരുത്തുള്ളതാക്കാൻ സഹായിക്കും.

അഞ്ച്...

ധാന്യങ്ങളിൽ ഇരുമ്പ്, സിങ്ക്, ബി വിറ്റാമിനുകൾ എന്നിവയ്‌ക്കൊപ്പം ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ വ്യാപനത്തിന് ബയോട്ടിൻ ആവശ്യമാണ്. കൂടാതെ നിങ്ങളുടെ മുടി വളരുന്നതിന് ആവശ്യമായ അമിനോ ആസിഡുകൾ (പ്രോട്ടീൻ) ഉൽപ്പാദിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ആറ്...

മുടി വേഗത്തിൽ വളരാൻ ദിവസവും കാരറ്റ് ജ്യൂസ് കുടിക്കുക. ശരീരത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ടിഷ്യുകൾ മുടിയിൽ അടങ്ങിയിരിക്കുന്നു. ഓരോ കോശത്തിന്റെയും വളർച്ചയ്ക്ക് വിറ്റാമിൻ എ ആവശ്യമാണ്. തലയോട്ടിയിലെ സ്വാഭാവിക സെബം ഓയിൽ ഉത്പാദിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇത് മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്.

ഏഴ്...

അവോക്കാഡോ വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ്, മാത്രമല്ല ഇത് ഹൃദയത്തിന് ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. വിറ്റമിൻ ഇ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫോളിക്കിളുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് എണ്ണയുടെയും PH ലെവലിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുന്നു.

കൊവിഡിന് പിന്നാലെ ചൈനയിൽ മറ്റൊരു വെെറസ് ബാധ; 35 പേരെ രോ​ഗം ബാധിച്ചു

 

click me!