കരുത്തുള്ള മുടി സ്വന്തമാക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published : Nov 01, 2022, 09:51 PM ISTUpdated : Nov 01, 2022, 10:05 PM IST
കരുത്തുള്ള മുടി സ്വന്തമാക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Synopsis

മുടികൊഴിച്ചിൽ അല്ലെങ്കിൽ മുടി കൊഴിയുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവാണെന്ന് ത്വക്ക് വിദഗ്ധർ പറയുന്നു. മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനുമുള്ള പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണക്രമം നിങ്ങൾ പിന്തുടരേണ്ടതായിട്ടുണ്ട്.   

ആരോ​ഗ്യമുള്ള മുടി വളർച്ചയ്ക്ക് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. മുടികൊഴിച്ചിൽ അല്ലെങ്കിൽ മുടി കൊഴിയുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവാണെന്ന് ത്വക്ക് വിദഗ്ധർ പറയുന്നു. മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനുമുള്ള പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണക്രമം നിങ്ങൾ പിന്തുടരേണ്ടതായിട്ടുണ്ട്. 

പോഷക സപ്ലിമെന്റുകൾ അടങ്ങിയ സമീകൃതാഹാരം ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് പ്രധാനമാണെന്ന് സെലിബ്രിറ്റി ഡെർമറ്റോളജിസ്റ്റ് ഡോ അപ്രതിം ഗോയൽ പറയുന്നു. മുടിയുടെ വളർച്ചയ്ക്കായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ...

ചീര...

ഇരുമ്പിന്റെ അംശം കൂടുതലുള്ള ചീര മുടി സംരക്ഷണ ഭക്ഷണത്തിൽ ചേർക്കാവുന്നതാണ്. ചീരയിൽ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ, ചെമ്പ് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 

കാരറ്റ്...

മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങളിൽ അത്യാവശ്യമായ പോഷകമായ ബീറ്റാ കരോട്ടിൻ കാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ളതും ബലമുള്ളതുമായ മുടിക്ക് ആവശ്യമായ വിറ്റാമിൻ കെ, സി, ബി 6, ബി 1, ബി 3, ബി 2, ഫൈബർ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ധാതുക്കളും കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

നെല്ലിക്ക...

നെല്ലിക്ക ജ്യൂസിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കുകയും പുതിയ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചിൽ ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്യുന്നു.

വാൾനട്ട്...

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ് വാൾനട്ട്. ഒമേഗ 3 ഫാറ്റി ആസിഡുകൾ ആരോഗ്യമുള്ളതും ആകൃഷ്ടവുമായ മുടി ഉണ്ടാകുന്നതിന് ആവശ്യമായ പോഷകങ്ങളാണ്. മാത്രമല്ല, വാൽനട്ടിൽ സിങ്ക്, ഇരുമ്പ്, സെലിനിയം, വിറ്റാമിൻ ബി 1, ബി 6, ബി 9 എന്നിവയും അടങ്ങിയിട്ടുണ്ട് - ഇവയെല്ലാം മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ ഫലപ്രദമായി കുറയ്ക്കുകയും ചെയ്യുന്നു. 

വെള്ളരിക്ക...

മുടിയുടെ ആരോഗ്യത്തിനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിവിധ പോഷകങ്ങൾ വെള്ളരിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ എ, സിലിക്ക, സൾഫർ, നിയാസിൻ, സിങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

എല്ലുകളെ ബലമുള്ളതാക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

 

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം