വാഴപ്പഴം ദഹനത്തെ സഹായിക്കുന്നതിന് പുറമേ മഗ്നീഷ്യത്തിന്റെ നല്ല ഉറവിടമാണ്. എല്ലിന്റെയും പല്ലിന്റെയും ഘടനയ്ക്ക് വിറ്റാമിൻ അത്യാവശ്യമാണ്. എല്ലുകൾക്ക് ശക്തി ലഭിക്കാൻ ദിവസവും ഒരു വാഴപ്പഴം കഴിക്കാം. ദിവസവും ഒരു വാഴപ്പഴം ദുർബലമായ അസ്ഥികളെ അകറ്റി നിർത്തുന്നു.
അസ്ഥികൾ ശരീരത്തിൽ നിരവധി പങ്ക് വഹിക്കുന്നു. എല്ലുകളുടെ ആരോഗ്യവും ബലവും ഒരാളുടെ ആരോഗ്യത്തിൽ ഏറെ പ്രധാനപ്പെട്ട ഘടകമാണ്. ആരോഗ്യപ്രദമായ ഡയറ്റും അവശ്യപോഷകങ്ങളും എല്ലുകളുടെ ആരോഗ്യത്തിൽ നിർണായകമാണ്. അതിൽ ആദ്യത്തേത് ഭക്ഷണത്തിലെ കാൽസ്യത്തിന്റെ അളവ് പ്രധാനം. കാൽസ്യം കുറവുള്ള ഭക്ഷണക്രമം അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും അസ്ഥികളുടെ ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
എല്ലുകളുടെ വളർച്ച 35 വയസ്സ് വരെ മാത്രമേ ഉണ്ടാകൂ. അതിനുശേഷം എല്ലുകൾക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ തുടങ്ങും. അതിനാൽ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാണ് ശക്തമായ അസ്ഥി ഘടനയ്ക്ക് ഏറ്റവും നിർണായകമായ മൂന്ന് പോഷകങ്ങളെന്ന് പോഷകാഹാര വിദഗ്ധയായ ഡോ. അഞ്ജു സൂദ് പറയുന്നു.
ഒട്ടേറെ ഭക്ഷ്യഉത്പന്നങ്ങളിൽ കാൽസ്യം ഉണ്ടെങ്കിലും പാലുത്പന്നങ്ങളിലാണ് ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിരിക്കുന്നത്. ഓരോ പ്രായത്തിന് അനുസരിച്ചും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാൽസ്യത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നു. പാൽ, ചീസ്, തൈര്, മത്സ്യം, പച്ചച്ചീര, ബ്രൊക്കോളി, ബദാം എന്നിവയാണ് കാൽസ്യത്തിന്റെ പ്രധാന സ്രോതസ്സ്.
ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, കാൽസ്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ബദാം. വിറ്റാമിൻ ഇ യുടെ നല്ലൊരു സ്രോതസ്സാണ് ഇവ. ചർമ്മത്തിനും മുടിക്കും നഖത്തിനും പ്രതിരോധശേഷിക്കും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് ഇത്. കുതിർത്ത ബദാം കഴിക്കുന്നത് നല്ലതാണ്.
വിറ്റാമിൻ ഡിയുടെ മറ്റൊരു മികച്ച ഉറവിടമാണ് മുട്ട. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ഡി കൊണ്ട് നിറഞ്ഞിരിക്കുന്നു. മറ്റ് വൈറ്റമിൻ ഡി സമ്പുഷ്ടമായ ഭക്ഷണങ്ങൾക്കൊപ്പം മുട്ടയും മിതമായി കഴിക്കുക. ഇത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു.
വാഴപ്പഴം ദഹനത്തെ സഹായിക്കുന്നതിന് പുറമേ മഗ്നീഷ്യത്തിന്റെ നല്ല ഉറവിടമാണ്. എല്ലിന്റെയും പല്ലിന്റെയും ഘടനയ്ക്ക് വിറ്റാമിൻ അത്യാവശ്യമാണ്. എല്ലുകൾക്ക് ശക്തി ലഭിക്കാൻ ദിവസവും ഒരു വാഴപ്പഴം കഴിക്കാം. ദിവസവും ഒരു വാഴപ്പഴം ദുർബലമായ അസ്ഥികളെ അകറ്റി നിർത്തുന്നു.
ഓറഞ്ച് ജ്യൂസ് ശരീരത്തിന് കാൽസ്യവും വിറ്റാമിൻ ഡിയും നൽകുന്നു. ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. പതിവായി കഴിച്ചാൽ ഓസ്റ്റിയോപൊറോസിസ് തടയാൻ ഓറഞ്ച് ജ്യൂസ് സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
