Health Tips : കരളിന്റെ ആരോ​ഗ്യത്തിനായി കഴിക്കാം നാല് ഭക്ഷണങ്ങൾ

Published : Apr 11, 2023, 08:07 AM IST
Health Tips :  കരളിന്റെ ആരോ​ഗ്യത്തിനായി കഴിക്കാം നാല് ഭക്ഷണങ്ങൾ

Synopsis

കരളിന്റെ സ്വാഭാവിക ആരോഗ്യം നഷ്ടപ്പെടുകയും കരളിലെ കോശങ്ങൾ നശിച്ചുപോകുകയും ചെയ്യുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. ഇത് കരളിന്റെ പ്രവർത്തനം തടസപ്പെടുത്തും. ആരോഗ്യകരമായ ഭക്ഷണവും ജീവിതരീതിയും പിന്തുടര്‍ന്നാല്‍ കരളിനെ സംരക്ഷിക്കാനാകും.   

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ കരൾ പ്രധാന പങ്ക് വഹിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളിൽ മഞ്ഞപ്പിത്തം മുതൽ ഫാറ്റി ലിവർ സിൻഡ്രോം വരെയുണ്ട്. കാൻസറും ലിവറിൻറെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. 

കരളിന്റെ സ്വാഭാവിക ആരോഗ്യം നഷ്ടപ്പെടുകയും കരളിലെ കോശങ്ങൾ നശിച്ചുപോകുകയും ചെയ്യുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. ഇത് കരളിന്റെ പ്രവർത്തനം തടസപ്പെടുത്തും. ആരോഗ്യകരമായ ഭക്ഷണവും ജീവിതരീതിയും പിന്തുടർന്നാൽ കരളിനെ സംരക്ഷിക്കാനാകും. 

കരളിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ...

ഓട്സ്...

ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കരളിന് സംരക്ഷണ ഫലമുണ്ടാകാം. മഞ്ഞപ്പിത്തം ബാധിച്ചവരിൽ ബീറ്റാ-ഗ്ലൂക്കൻ കരൾ തകരാറും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുമെന്ന് ഒരു പഠനം തെളിയിച്ചു.

ബ്രൊക്കോളി...

ബ്രൊക്കോളി നിങ്ങളുടെ ഡയറ്റിൽ സ്ഥിരമായി ഉപയോഗപ്പെടുത്തുക. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ വരാതെ തടയാൻ ഇത് സഹായിക്കും. നട്സ്, ബദാം, ക്രാൻബെറി എന്നിവയുമായി ചേർത്തും കഴിക്കാം. നാരുകളുടെ ഉറവിടമാണ് ബ്രൊക്കോളി. ഇത് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. കൂടാതെ, കരൾ അർബുദം തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും അവയിൽ അടങ്ങിയിട്ടുണ്ട്.

ഗ്രീൻ ടീ...

ഗ്രീൻ ടീയിലെ Catechins എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയതാണ് ഗ്രീൻ ടീ. പലതരം കാൻസർ വളർച്ചകളെ തടയാൻ ഗ്രീൻ ടീയ്ക്ക് സാധിക്കും. സമീപകാല റിപ്പോർട്ട് അനുസരിച്ച്, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ബാധിച്ച ആളുകൾക്ക് പതിവ് വ്യായാമവും ഉയർന്ന കലോറി പാനീയങ്ങൾക്ക് പകരം കഫീൻ അടങ്ങിയ ഭക്ഷണ ഗ്രീൻ ടീ ഉപയോഗിക്കുന്നതിലൂടെയും പ്രയോജനം ലഭിക്കുമെന്ന് പുതിയ ഗവേഷണം സൂചിപ്പിക്കുന്നു.

ബ്ലൂബെറി...

ബ്ലൂബെറിയിൽ ആന്തോസയാനിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും കരളിനെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ബ്ലൂബെറികളും ക്രാൻബെറികളും കരൾ തകരാറിൽ നിന്ന് സംരക്ഷിക്കുകയും ഫൈബ്രോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പാവയ്ക്ക കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങളിതാ...

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ
ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം