കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 9 ഭക്ഷണങ്ങൾ

Published : Dec 19, 2023, 04:44 PM IST
കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 9 ഭക്ഷണങ്ങൾ

Synopsis

വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം മൊത്തത്തിലുള്ള ആരോഗ്യത്തിനും ചിലതരം കാൻസർ ബാധിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു. 

യാതൊരു നിയന്ത്രണവുമില്ലാതെ ശരീരകോശങ്ങൾ ക്രമാതീതമായി ഇരട്ടിക്കുന്ന രോ​ഗമാണ് കാൻസർ. ശരീരത്തിലെ സാധാരണ കോശങ്ങൾ അർബുദമാകുമ്പോൾ അവ വിഭജിച്ച് ട്യൂമറുകൾ ഉണ്ടാക്കുന്നു. ഇത് അവയവങ്ങളുടെയും ടിഷ്യൂകളുടെയും സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.

വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം മൊത്തത്തിലുള്ള ആരോഗ്യത്തിനും ചിലതരം കാൻസർ ബാധിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു. കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഇലക്കറികൾ...

ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇലക്കറികൾ. ഇത് വിവിധതരം കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുക ചെയ്യുന്ന സംയുക്തങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. ഇലക്കറി സൂപ്പായോ സാലഡിനൊപ്പമോ അല്ലാതെയോ കഴിക്കാവുന്നതാണ്.

ബെറിപ്പഴങ്ങൾ...

ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി എന്നിവ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതുമാണ്. കോശങ്ങളുടെ നാശത്തിൽ നിന്ന് സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും കാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാനും അവ സഹായിക്കുന്നു. അവ സ്മൂത്തിയായോ അല്ലാതെയോ കഴിക്കാം.

തക്കാളി...

പ്രോസ്റ്റേറ്റ്, ശ്വാസകോശം, ആമാശയം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന കാൻസർ സാധ്യത കുറയ്ക്കാൻ തക്കാളി സഹായിക്കുക ചെയ്യുന്നു. ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.

ഗ്രീൻ ടീ...

ഗ്രീൻ ടീയിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും സ്തനാർബുദം, പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസർ തുടങ്ങിയ ചില കാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

ധാന്യങ്ങൾ...

തവിട്ട് അരി, ഓട്സ്, ഗോതമ്പ് തുടങ്ങിയവ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം പ്രോത്സാഹിപ്പിക്കാനും വൻകുടൽ, പാൻക്രിയാറ്റിക് കാൻസറുകളുടെ സാധ്യത കുറയ്ക്കാനും അവ സഹായിക്കുന്നു. 

വെളുത്തുള്ളി...

വെളുത്തുള്ളിയിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയം, വൻകുടൽ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുൾപ്പെടെ നിരവധി അർബുദങ്ങളുടെ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

മഞ്ഞൾ...

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒരു സംയുക്തമാണ്. കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിനും സ്തന, വൻകുടൽ, പ്രോസ്റ്റേറ്റ് ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിനും മഞ്ഞൾ സഹായകമാണ്.

സിട്രസ് പഴങ്ങൾ...

ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസറിന് കാരണമാകുന്ന വസ്തുക്കളുടെ രൂപീകരണം തടയുകയും കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ബ്ലാക്ക്ബെറിയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
കാഴ്ച്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ