ഈ ഭക്ഷണങ്ങൾ മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കും

By Web TeamFirst Published Sep 27, 2022, 7:21 PM IST
Highlights

പയർവർഗ്ഗങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കാൻ സഹായകമാണ്.
 

പലരേയും അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം. ഇത് കുഞ്ഞുങ്ങൾക്ക് മുതൽ വാർദ്ധക്യമായവർക്കു വരെ ഉണ്ടാകാം. ചിലർക്കിത് വലിയ പ്രശ്‌നം തന്നെയാകും. വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണത്തിന്റെയും കുറവ്, ചില രോഗങ്ങൾ, ദഹന പ്രശ്‌നം, ചില മരുന്നുകൾ, സ്‌ട്രെസ് പോലുള്ള എല്ലാം തന്നെ ഇതിന് കാരണമാകും.

കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നതിന്റെയും മലവിസർജ്ജനം മോശമായതിന്റെയും ഫലമായി മലബന്ധം ഉണ്ടാകാം. അതിനാൽ, മലബന്ധം അകറ്റാൻ ആവശ്യത്തിന് വെള്ളം കുടിക്കുകയും അതോടൊപ്പം  മലവിസർജ്ജനത്തിന് സഹായിക്കുന്ന ഭക്ഷണവും കഴിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മലബന്ധം അകറ്റാൻ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

പയർവർഗ്ഗങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കാൻ സഹായകമാണ്.

രണ്ട്...

തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. നല്ല ബാക്ടീരിയകൾ ഫാറ്റി ആസിഡുകളും ലാക്റ്റിക് ആസിഡും ഉത്പാദിപ്പിക്കുന്നു. 

മൂന്ന്...

ദഹനത്തെ സഹായിക്കുന്ന പപ്പൈൻ എന്ന എൻസൈം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പായയിൽ ധാരാളം നാരുകളും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മലബന്ധം തടയാനും ക്രമവും ആരോഗ്യകരമായ ദഹനനാളവും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

നാല്...

ഭക്ഷണത്തിൽ ഓട്സ് ചേർക്കുന്നത് മലവിസർജ്ജനം മെച്ചപ്പെടുത്താൻ സഹായിക്കും. അതിൽ നാരുകളുടെ സാന്നിധ്യം കൂടുതലാണ്. നിങ്ങൾ പതിവായി ഓട്സ് കഴിക്കുമ്പോൾ മലബന്ധം കുറയുകയും പതിവായി മലവിസർജ്ജനം നടത്തുകയും ചെയ്യും.

അഞ്ച്...

ആപ്പിളിൽ ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. ഇതിലെ  പെക്റ്റിൻ എന്ന സംയുക്തം മലബന്ധം അകറ്റാൻ സഹായകമാണ്. മലബന്ധമുള്ള 80 ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ, പെക്റ്റിൻ കുടലിലൂടെയുള്ള മലം ചലനത്തെ ത്വരിതപ്പെടുത്തുകയും മലബന്ധത്തിന്റെ ലക്ഷണങ്ങൾ മെച്ചപ്പെടുത്തുകയും കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്തു.

ആറ്...

ഒരു കിവിയിൽ ഏകദേശം 2.3 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കിവിയിലെ നാരുകൾ മാത്രമല്ല മലബന്ധത്തെ ചെറുക്കുമെന്ന് കരുതുന്നത്. ആക്ടിനിഡിൻ എന്നറിയപ്പെടുന്ന ഒരു എൻസൈം കുടലിന്റെ ചലനത്തിലും മലവിസർജ്ജന ശീലങ്ങളിലും കിവിയുടെ നല്ല ഫലങ്ങൾക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

ഏഴ്...

ചീര, ബ്രൊക്കോളി തുടങ്ങിയ പച്ചിലകൾ നാരുകളാൽ സമ്പുഷ്ടമാണ്. മാത്രമല്ല ഫോളേറ്റ്, വിറ്റാമിൻ സി, എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. മലബന്ധ പ്രശ്നം കുറയ്ക്കാൻ ഇവ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.

പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോ? വിദഗ്ധർ പറയുന്നത്

 

click me!