വായ്പ്പുണ്ണിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ

Published : Jan 29, 2024, 12:03 PM IST
വായ്പ്പുണ്ണിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ

Synopsis

അസിഡിറ്റി ഉള്ളതോ ചെറുതായി പുളിയുള്ളതോ ആയ പഴങ്ങൾ കഴിക്കുന്നത് വായയുടെ അതിലോലമായ ടിഷ്യൂകളിൽ സമ്മർദ്ദം ചെലുത്തും. ഇത് വായ്പ്പുണ്ണിന് കാരണമാകും. സെൻസിറ്റീവ് വായ ചർമ്മമുള്ള വ്യക്തികളിലാണ് വായ്പ്പുണ്ണ് പെട്ടെന്ന് ഉണ്ടാകുക. പൈനാപ്പിൾ, ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്.  

പലരിലും കണ്ട് വരുന്ന പ്രശ്നമാണ് വായ്പ്പുണ്ണ്. വായിലെ അതിലോലമായ ലൈനിംഗ് ടിഷ്യു പൊളിഞ്ഞുണ്ടാകുന്ന ഒരു സാധാരണ രോഗമാണിത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. പലരും ഇതിനെ അവ​ഗണിക്കാറാണ് പതിവ്. മുറിവ് വന്ന് മൂന്നോ നാലോ ദിവസങ്ങൾ കഴിയുമ്പോൾ വലിയ വ്രണങ്ങളായി മാറുന്നു. ചില ഭക്ഷണങ്ങൾ  വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് കാരണമാകുന്നു. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം...

സിട്രസ് പഴങ്ങൾ...

അസിഡിറ്റി ഉള്ളതോ ചെറുതായി പുളിയുള്ളതോ ആയ പഴങ്ങൾ കഴിക്കുന്നത് വായയുടെ അതിലോലമായ ടിഷ്യൂകളിൽ സമ്മർദ്ദം ചെലുത്തും. ഇത്  വായ്പ്പുണ്ണിന് കാരണമാകും. സെൻസിറ്റീവ് വായ ചർമ്മമുള്ള വ്യക്തികളിലാണ് വായ്പ്പുണ്ണ് പെട്ടെന്ന് ഉണ്ടാകുക. പൈനാപ്പിൾ, ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്.

നട്സ്...

നട്സിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് കാരണമാകും. കൂടാതെ, നട്സ് കുതിർക്കാതെ കഴിക്കുന്നത് വയറിലെ ചൂട് വർദ്ധിപ്പിക്കുകയും അൾസറിന് കാരണമാവുകയും ചെയ്യും. കൂടാതെ, ഉപ്പിട്ട നട്സുകളിൽ സോഡിയത്തിൻ്റെ അംശം കൂടുതലാണ്. ഇത് വരൾച്ചയ്ക്ക് കാരണമാകും. കൂടാതെ, ഇത് വായിലെ മുറിവുകൾക്കും വീക്കത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ചോക്ലേറ്റ്...

ചോക്ലേറ്റുകളിൽ ബ്രോമൈഡ് എന്ന ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്. ഇത് സെൻസിറ്റീവ് ചർമ്മത്തെ കൂടുതൽ ബാധിക്കും. അത് കൊണ്ട് തന്നെ മിതമായ അളവിൽ മാത്രം ചോക്ലേറ്റ് കഴിക്കുക.

എരിവുള്ള ഭക്ഷണങ്ങൾ...

എരിവുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം വായയുടെ പാളിയെ പ്രതികൂലമായി ബാധിക്കും‌. ഇത് അസിഡിറ്റി ഉള്ള പഴങ്ങളുടെ ഫലത്തിന് സമാനമാണ്. ഈ ഭക്ഷണങ്ങൾക്ക് വായിൽ അൾസർ ഉണ്ടാക്കാം.

ചിപ്സ്...

ഉപ്പിട്ട ലഘുഭക്ഷണങ്ങൾ, ഉരുളക്കിഴങ്ങ് ചിപ്‌സ് എന്നിവയുൾപ്പെടെയുള്ള ചില ഭക്ഷണങ്ങൾ വായ്പ്പുണ്ണിന് കാരണമാകും. അത് കൊണ്ട് തന്നെ ചിപ്‌സ് പോലുള്ള കഴിക്കുന്നത് പരിമിതപ്പെടുത്തുക. 

യുവാക്കൾക്കിടയിൽ പ്രമേഹം വർദ്ധിക്കുന്നു ; കാരണങ്ങള്‍ ഇവ

 


 

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ