രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

By Web TeamFirst Published May 11, 2019, 9:24 PM IST
Highlights

രക്തസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ല ഫ്രൂട്ടാണ് കിവി. കിവിയിൽ പൊട്ടാസ്യവും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ, ഇതിലടങ്ങിയിട്ടുള്ള ലൂട്ടിന്‍ എന്ന ആന്റി-ഓക്സിഡന്റ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
 

രക്തസമ്മർദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപ്പെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. 

ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവര്‍ സോഡിയം കഴിവതും കുറച്ച് കഴിക്കുക. മറിച്ച് പൊട്ടാസ്യം, കാത്സ്യം എന്നിവ കൂടുതലായുളള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ‌ ഏതൊക്കെയാണെന്ന് നോക്കാം.

 ചീര...

 രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെ നല്ലതാണ് ചീര. ഇന്ന് മിക്ക വീടുകളിലും ചീര കൃഷി ചെയ്യാറുമുണ്ട്.  മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസവും ചീര കഴിക്കുന്നത് ശീലമാക്കുക. 

ഏത്തപ്പഴം...

പൊട്ടാസ്യവും മറ്റ് പോഷകങ്ങളും കൂടുതലായി അടങ്ങിയ ഒന്നാണ് ഏത്തപ്പഴം . ഇത് ദിവസവും ഒരെണ്ണം വച്ച് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം സാമാന്യം മികച്ച രീതിയില്‍ തന്നെ നിയന്ത്രിക്കാനായി സാധിക്കും.

പാല്‍...

 പാല്‍ കൊഴുപ്പുണ്ടാക്കുന്ന ഒന്നാണ് എന്ന് പറയുമെങ്കിലും പാട നീക്കിയ പാല്‍ ഏതു പ്രായക്കാര്‍ക്കും അനുയോജ്യമാണ്. പാലില്‍ രക്തസമ്മര്‍ദ്ദം നല്ലതുപോലെ കുറയ്ക്കുന്ന കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും രാത്രി കിടക്കും മുന്‍പായി പാല്‍ കുടിക്കുന്നത് ശീലമാക്കുക. പാലിലെ കാത്സ്യം പല്ലിനും എല്ലുകൾക്ക് ബലം കിട്ടാൻ ​സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ജേണൽ ഓഫ് ഹ്യൂമൻ ഹെെപ്പർ ടെൻഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

കിവി ഫ്രൂട്ട്....

രക്തസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ല ഫ്രൂട്ടാണ് കിവി. കിവിയിൽ പൊട്ടാസ്യവും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ, ഇതിലടങ്ങിയിട്ടുള്ള ലൂട്ടിന്‍ എന്ന ആന്റി-ഓക്സിഡന്റ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

തക്കാളി...

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ആന്റി-ഓക്സിഡന്റായ ലിക്കോപിന്‍ തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ബി പിയുള്ളവര്‍ തക്കാളി കഴിക്കുന്നതില്‍ ഇനി യാതൊരുവിധ മടിയും കാണിക്കേണ്ട കാര്യമില്ല.

വെളുത്തുള്ളി...

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി രക്തയോട്ടം വർധിപ്പിക്കുന്നതിനും പ്രമേഹം അകറ്റുന്നതിനും സഹായിക്കുന്നു. ദിവസവും വെളുത്തുള്ളി വെറും വയറ്റിലോ അല്ലാതെയോ കഴിക്കാം. 

click me!