
ശക്തമായ പ്രതിരോധ സംവിധാനം രോഗാണുക്കൾ, ഫംഗസ്, വൈറസുകൾ, ബാക്ടീരിയകൾ എന്നിവയിൽ നിന്ന് നമ്മേ സംരക്ഷിക്കുന്നു.പ്രതിരോധശേഷി കുറയുന്നത് ശരീരം പല രോഗങ്ങൾക്കും കാരണമാകും. വ്യായാമം ചെയ്യുക, പുകവലി ഒഴിവാക്കുക, മദ്യപാനം കുറയ്ക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചില ഭക്ഷണങ്ങൾ പ്രതിരോധശേഷി കുറയ്ക്കുന്നതിന് കാരണമാകും....
മധുരപലഹാരങ്ങൾ...
അമിതമായ മധുരപലഹാരങ്ങൾ ബാക്ടീരിയക്കെതിരെ പോരാടുന്ന രോഗപ്രതിരോധ സംവിധാനത്തെ പരിമിതപ്പെടുത്തുന്നു. അമിതമായി പഞ്ചസാര കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തും. പഞ്ചസാര ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നു. ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു. വൈറസുകളെയും ബാക്ടീരിയകളെയും ആക്രമിക്കുന്നതിലൂടെ ശരീരത്തെ സഹായിക്കുന്ന രോഗപ്രതിരോധ സംവിധാന കോശങ്ങളെ അടിച്ചമർത്താനും പഞ്ചസാരയ്ക്ക് കഴിയും.
മദ്യപാനം...
അമിതമായ മദ്യപാനം രോഗപ്രതിരോധ സംവിധാനത്തെ അടിച്ചമർത്തുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് ശ്വാസകോശത്തെ സംരക്ഷിക്കുന്ന രോഗപ്രതിരോധ കോശങ്ങളെ ബാധിക്കുകയും ശ്വാസകോശത്തിൽ നിന്ന് മ്യൂക്കസ് നീക്കം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യും.
സംസ്ക്കരിച്ച മാംസം...
സംസ്‌കരിച്ച മാംസത്തിൽ പലപ്പോഴും പൂരിത കൊഴുപ്പും സോഡിയവും അതുപോലെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന രാസവസ്തുക്കളും കൂടുതലാണ്.
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ...
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകും. ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളിൽ വൈറ്റ് ബ്രെഡ്, ഉരുളക്കിഴങ്ങ് ചിപ്‌സ് തുടങ്ങിയവ ഉൾപ്പെടുന്നു.
കാപ്പി...
അമിതമായി കാപ്പി കുടിക്കുന്നത് ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തും. ശക്തമായ പ്രതിരോധ സംവിധാനത്തിന് ഈ ധാതുക്കൾ പ്രധാനമാണ്. അമിതമായ കഫീൻ ഉപഭോഗം ഉറക്ക രീതിയെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് കാലക്രമേണ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും.
മുഖത്തെ കരുവാളിപ്പ് മാറാൻ ചെറുപയർ ; ഇങ്ങനെ ഉപയോഗിക്കൂ