
ജൂൺ 21. അന്താരാഷ്ട്ര യോഗ ദിനം (International Day of Yoga). 'വസുധൈവ കുടുംബത്തിന് യോഗ' എന്നതാണ് ഈ വർഷത്തെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു. ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്.
സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും അവയുടെ ഭാരം കുറയ്ക്കാനും യോഗ സഹായിക്കുന്നു. സന്ധിവാതമുള്ള ആളുകൾ പതിവായി യോഗ ചെയ്യുന്നത് വേദന കുറയ്ക്കുന്നതിന് ഫലപ്രദമാണ്. രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാൻ യോഗയ്ക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു. പിഎൻഎഎസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഘടകമായി രോഗപ്രതിരോധ സംവിധാനവും കണക്കാക്കപ്പെടുന്നു. ശക്തമായ പ്രതിരോധ സംവിധാനം പലപ്പോഴും വിശ്രമവും സമ്മർദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ശരീരത്തിന് ലഭിച്ചെങ്കിൽ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനാവുകയുള്ളൂ. നല്ല യോഗ ശീലം ജീവിതത്തിൻ്റെ ഭാഗമാക്കുന്നത് ഉറക്കക്കുറവ് പരിഹരിക്കാൻ സഹായിക്കും. സന്ധി വേദന, പേശിവേദന, തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ യോഗ ചെയ്യുന്നത് വഴി ഇതിൻ്റെ ലക്ഷണങ്ങൾ ക്രമേണ കുറയ്ക്കാം.
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
യോഗ ചെയ്യുമ്പോൾ കിതപ്പ് തോന്നിയാൽ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്ക് കടക്കാവൂ
യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
തറയിലെപ്പോഴും യോഗ മാറ്റ് വിരിച്ച ശേഷം മാത്രം യോഗ അഭ്യസിക്കുക.
പ്രമേഹം നിയന്ത്രിക്കാൻ പതിവായി ഈ പാനീയങ്ങള്‍ കുടിച്ചുനോക്കൂ...