Latest Videos

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

By Web TeamFirst Published Sep 1, 2021, 12:50 PM IST
Highlights

ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നതും. വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ആരോഗ്യ ഗവേഷക ഡോ: കൃതി സോണി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

വെറും വയറ്റിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലർക്കും പല തരം അഭിപ്രായങ്ങൾ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നതും. വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ആരോഗ്യ ഗവേഷക ഡോ: കൃതി സോണി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

കാപ്പി...

രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ ഒരു കപ്പ് കാപ്പി കുടിക്കണം എന്ന് നിർബന്ധമുള്ളവരാണ് നമ്മളിൽ പലരും. കാപ്പി കുടിക്കുന്നത് ഉന്മേഷമേകുവാൻ സഹായിക്കുമെങ്കിലും, വെറും വയറ്റിൽ കുടിക്കുമ്പോൾ വയറിൽ ഹൈഡ്രോക്ളോറിക് ആസിഡ് രൂപപ്പെടുകയും, അത് പിന്നീടുള്ള ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാൽ വെറും വയറ്റിൽ കാപ്പി കുടിക്കരുത്.

 

 

സിട്രസ് പഴങ്ങൾ...

രാവിലെ വെറും വയറ്റിൽ സിട്രസ്, ഉയർന്ന ഫൈബർ എന്നിവ അടങ്ങിയ പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. അവയിൽ ഫ്രക്ടോസ്, ഫൈബർ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ  ഉപാപചയ പ്രവർത്തനത്തെ രാവിലെ തുടക്കത്തിൽ തന്നെ മന്ദഗതിയിലാക്കുന്നു.

എരിവുള്ള ഭക്ഷണങ്ങൾ...

ഒഴിഞ്ഞ വയറ്റിൽ എരിവുള്ള വിഭവങ്ങൾ കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് അസിഡിറ്റിയ്ക്കും മലബന്ധത്തിനും ഇടയാക്കും. മാത്രമല്ല ഇത് ദഹനക്കേടിന് കാരണമാകും.

 

 

വേവിക്കാത്ത പച്ചക്കറികൾ...

വേവിക്കാത്ത പച്ചക്കറികൾ ഒരു ദിവസത്തെ ആദ്യ ഭക്ഷണമാക്കരുത്. ഇത് ഗ്യാസ്ട്രബിൾ, വയറുവേദന എന്നിവ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

സോഫ്റ്റ് ഡ്രിങ്കുകൾ...

സോഫ്റ്റ് ഡ്രിങ്കുകൾ ആരോ​ഗ്യത്തിന് നല്ലതല്ല. ഈ പാനീയത്തിൽ അടങ്ങിയ കാർബണേറ്റഡ് ആസിഡുകൾ ആമാശയത്തിലെ ആസിഡുകളുമായി ചേർന്നു വയറുവേദന, മനംപുരട്ടൽ, ഗ്യാസ്ട്രബിൾ എന്നിവ ഉണ്ടാക്കും.

പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ

click me!