മുലയൂട്ടുന്ന അമ്മമാർ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ

Published : Aug 07, 2023, 08:44 AM IST
മുലയൂട്ടുന്ന അമ്മമാർ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ

Synopsis

അമ്മമാർ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് പോഷകങ്ങൾ കുഞ്ഞുങ്ങളിലേക്ക് എത്തുന്നത്. അത് കൊണ്ട് തന്നെ അമ്മമാർ ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ചില ഭക്ഷണങ്ങൾ മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലേക്ക് എത്തുമ്പോൾ അവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. 

മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്ര​ദ്ധിക്കേണ്ടതുണ്ട്. അമ്മമാർ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് പോഷകങ്ങൾ കുഞ്ഞുങ്ങളിലേക്ക് എത്തുന്നത്. അത് കൊണ്ട് തന്നെ അമ്മമാർ ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ചില ഭക്ഷണങ്ങൾ മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലേക്ക് എത്തുമ്പോൾ അവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ മുലയൂട്ടുന്ന അമ്മമാർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നതിനെ പറ്റി പുണെയിലെ ലുല്ലനഗർ മദർഹുഡ് ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ദ്ധനും നിയോനറ്റോളജിസ്റ്റുമായ ഡോ. അതുൽ പാൽവെ പറഞ്ഞു. 

ഒന്ന്...

തുളസിയിൽ ആന്റിഗലക്റ്റഗോഗുകൾ അടങ്ങിയിട്ടുണ്ട്. അത് ഉയർന്ന അളവിൽ അവ മുലപ്പാൽ ഉൽപാദനം കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

രണ്ട്...

മുലയൂട്ടുന്ന അമ്മമാർ സ്രാവ്, വലിയ അയല, ടൈൽ ഫിഷ് തുടങ്ങിയ മത്സ്യങ്ങൾ നിർബന്ധമായും ഒഴിവാക്കണം എന്നാണ് പറയുന്നത്. ഇവയിൽ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ട്. അത് കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും. അതിനാൽ ഉയർന്ന അളവിൽ മെർക്കുറിയുള്ള മത്സ്യം കഴിക്കാതിരിക്കുക. 

മൂന്ന്...

മുലപ്പാലിലൂടെ മദ്യം അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് കടക്കുകയും അത് കുഞ്ഞിന്റെ നാഡീവ്യവസ്ഥയുടെ വികാസത്തെ ബാധിക്കുകയും ചെയ്യും. മദ്യപാനം പാലുത്പാദനം കുറയ്ക്കുകയും കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

നാല്...

കാപ്പി, സോഡ, ചായ, ചോക്ലേറ്റ് എന്നിവയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഒരു നിശ്ചിത കാലയളവിൽ അമിതമായ കഫീൻ കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും. കാപ്പിയിൽ ധാരാളം കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങളുടെ ഉള്ളിലേക്ക് ചെല്ലുമ്പോൾ കുഞ്ഞിനെ അത് അസ്വസ്ഥതപ്പെടുത്തുകയും അവരുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. 

അഞ്ച്...

പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ കൂടിയ അളവിൽ പഞ്ചസാര, എണ്ണ, കൊഴുപ്പുകൾ മറ്റ് അനാരോഗ്യകരമായ ചേരുവകൾ അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന് അനാരോഗ്യകരമാണ്. 

Read more  വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറും രണ്ടാഴ്ച്ച പഞ്ചസാര ഒഴിവാക്കി നോക്കൂ, ശരീരത്തിനുണ്ടാകാൻ പോകുന്നത് അത്ഭുതകരമായ മാറ്റങ്ങൾ എന്തൊക്കെ?
ക്യാൻസറിനെ അടുപ്പിക്കാത്ത എട്ട് ഭക്ഷണങ്ങൾ