കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ചില പൊടിക്കെെകൾ

Published : Aug 06, 2023, 10:31 PM IST
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ചില പൊടിക്കെെകൾ

Synopsis

ബീറ്റ്റൂട്ട് ജ്യൂസ് കറുത്ത പാട് മാറ്റുന്നതിനുള്ള മാർ​ഗങ്ങളിലൊന്നാണ്. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഏതാനും തുള്ളി ബീറ്റ്റൂട്ട് ജ്യൂസ് കണ്ണുകൾക്ക് താഴെ പുരട്ടിയാൽ മതിയാകും. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ സഹായിക്കും.  

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ, ടിവി, മൊബൈൽ ഫോൺ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത്, അമിത ജോലി ഭാരം, നിർജ്ജലീകരണം, വിളർച്ച തുടങ്ങിയവയാണ് ഇത്തരത്തിൽ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്.  കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ചില പൊടിക്കെെകൾ...

ഒന്ന്...

ബീറ്റ്റൂട്ട് ജ്യൂസ് കറുത്ത പാട് മാറ്റുന്നതിനുള്ള മാർ​ഗങ്ങളിലൊന്നാണ്. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഏതാനും തുള്ളി ബീറ്റ്റൂട്ട് ജ്യൂസ് കണ്ണുകൾക്ക് താഴെ പുരട്ടിയാൽ മതിയാകും. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ സഹായിക്കും.

രണ്ട്...

ടീ ബാഗ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും. ഇതിനായി ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച ടീ ബാഗ് കൺതടത്തിൽ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ സഹായിക്കും.

മൂന്ന്...

കറ്റാർവാഴ ഫലപ്രദമായ മോയ്സ്ചറൈസറാണ്. കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പകറ്റാൻ സഹായിക്കും. കറ്റാർവാഴയിൽ അലോയിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഈ സംയുക്തം കറുത്ത പാടുകൾ അകറ്റുന്നതിന് സഹായിക്കും.

നാല്...

വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കിൽ അരച്ചോ പത്ത് മിനിറ്റ്  കൺതടങ്ങളിൽ വയ്ക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാൻ ഇത് സഹായിക്കും. 

അഞ്ച്...

എല്ലാ ചർമ്മ പ്രശ്നങ്ങൾക്കും റോസ് വാട്ടർ ഉപയോ​ഗിക്കാം. ചർമ്മത്തിന്റെ നിറം സന്തുലിതമാക്കാനും ചുവപ്പ്, പാടുകൾ എന്നിവയ്‌ക്കെതിരെ പോരാടാനും ഇതിന് കഴിയും. ചർമ്മ സംരക്ഷണത്തിനുള്ള റോസ് വാട്ടർ എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മത്തെ ചികിത്സിക്കുന്നതിനും വളരെ ഫലപ്രദമാണ്.

ഈ ഭക്ഷണങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം