Foods For Glowing Skin : തിളക്കമുള്ള ചർമ്മത്തിനായി ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Mar 03, 2022, 11:11 PM ISTUpdated : Mar 03, 2022, 11:24 PM IST
Foods For Glowing Skin : തിളക്കമുള്ള ചർമ്മത്തിനായി ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

Synopsis

വിറ്റാമിൻ സിയുടെ ഉയർന്ന ഉറവിടമായ ‌ഓറഞ്ചിന് ഓക്‌സിഡേറ്റീവ് കേടുപാടുകൾ തടയാൻ സഹായിക്കുന്നു. ഡിഎൻഎ കേടുപാടുകൾ തടയാനും വീക്കം കുറയ്ക്കാനും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും ഇതിന് കഴിയും.   

മുഖക്കുരുവോ പാടുകളോ ഇല്ലാത്ത തിളങ്ങുന്ന ചർമ്മം ആരാണ് ആഗ്രഹിക്കാത്തത്? അതിനായി പല വഴികൾ പരീക്ഷിച്ചവരാകും മിക്കവരും. എന്നാൽ പുറമെയുള്ള പരീക്ഷണങ്ങൾ ഒരിക്കലും പൂർണമായ രീതിയിൽ ചർമത്തെ പരിപോഷിപ്പിക്കില്ല. ഉള്ളിൽ നിന്നുള്ള പോഷണം ലഭിച്ചാൽ മാത്രമേ ചർമത്തിന് തിളക്കവും ഭം​ഗിയും ലഭിക്കുകയുള്ളൂ. ചർമ്മം സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്‌. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം....

ഓറഞ്ച്...

വിറ്റാമിൻ സിയുടെ ഉയർന്ന ഉറവിടമായ ‌ഓറഞ്ചിന് ഓക്‌സിഡേറ്റീവ് കേടുപാടുകൾ തടയാൻ സഹായിക്കുന്നു. ഡിഎൻഎ കേടുപാടുകൾ തടയാനും വീക്കം കുറയ്ക്കാനും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും ഇതിന് കഴിയും. 

 

 

അവാക്കാഡോ...

ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ധാരാളം ചേരുവകൾ അടങ്ങിയിരിക്കുന്നതാണ് അവാക്കാഡോ. ആരോഗ്യകരമായ കൊഴുപ്പുകളും ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മത്തിന് തിളക്കം നൽകാൻ നല്ലതാണ്. 

വാൾനട്ട്‌...

ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വാൾനട്ട്‌. ഇത് ചർമ്മത്തിന് ആകർഷകത്വം നൽകുന്നു. ഇതിൽ വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിന് ജലാംശം നൽകുകയും കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യും. ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും ഇത് സഹായിക്കും. 

തക്കാളി...

മുഖക്കുരു കുറയ്ക്കാനും പാടുകൾ മായ്‌ക്കാനും തക്കാളി കഴിക്കുന്നത് സഹായിക്കും. മുഖക്കുരു തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ വിറ്റാമിൻ സി, വിറ്റാമിൻ എ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ തക്കാളിയിൽ ധാരാളമുണ്ട്. 

തണ്ണിമത്തൻ...

വിറ്റാമിൻ സി ധാരാളമടങ്ങിയ തണ്ണിമത്തൻ ശരീരത്തിന് ആവശ്യമായ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, അങ്ങനെ കോശങ്ങളുടെ ഘടനയ്ക്കും രോഗപ്രതിരോധ പ്രവർത്തനത്തിനും സഹായിക്കുന്നു. വിറ്റാമിൻ സി ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതിനാൽ, തിളങ്ങുന്ന ചർമ്മം വേണമെങ്കിൽ തണ്ണിമത്തൻ മികച്ച ഒന്നാണ്.

ബെറി പഴങ്ങൾ...

ആരോഗ്യവും സൗന്ദര്യവുമുള്ള ചർമ്മം നേടുന്നതിന് ബെറി ഇനത്തിൽ ഉൾപ്പെടുന്ന എല്ലാ പഴങ്ങളും ഒരുപോലെ മികച്ചതാണ്. ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ബെറി പഴങ്ങൾ മുഖക്കുരു, എക്‌സിമ, അകാല വാർദ്ധക്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമാകും.

 

 

മാതളനാരങ്ങ...

മാതളനാരങ്ങ ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകളുള്ള ഒരു പഴമാണ്. കൂടാതെ, അതിൽ ധാതുക്കൾ, ഫൈബർ, വിറ്റാമിൻ എ, സി, ഇ, ഫോളിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങൾ ഒരു പരിധി വരെ തടയുക, മുഖക്കുരു, കറുത്ത പാട് എന്നിവ പരിഹരിക്കുക തുടങ്ങിയവ ഇതിന്റെ വിവിധ ഗുണങ്ങളിൽ ചിലതാണ്.

മുഖത്തെ കറുത്തപാടുകൾ മാറാൻ ഇതാ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ

 

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍