Condoms : കോണ്ടം ഉപയോ​ഗിക്കുമ്പോൾ നാല് കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

Web Desk   | Asianet News
Published : Mar 03, 2022, 10:53 PM ISTUpdated : Mar 03, 2022, 10:54 PM IST
Condoms : കോണ്ടം ഉപയോ​ഗിക്കുമ്പോൾ നാല് കാര്യങ്ങൾ  ശ്രദ്ധിക്കാറുണ്ടോ?

Synopsis

ലെെം​ഗിക ബന്ധത്തിനിടെ കോണ്ടം ഉപയോ​ഗിക്കുമ്പോൾ മിക്ക പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാൻ മറന്ന് പോകാറുണ്ട്. കോണ്ടത്തിൽ ചെറിയ ദ്വാരങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. ഇത് ​ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ലെെം​ഗിക രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് കോണ്ടം (condom). ഏറ്റവും എളുപ്പമുള്ള ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഒന്നായതിനാൽ ലൈംഗികമായി പകരുന്ന രോഗങ്ങൾ ഒഴിവാക്കാനുള്ള മികച്ച മാർഗം കൂടിയാണ് കോണ്ടം. പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡ-ബീജ സംയോഗം നടക്കാതെയും ലൈംഗിക രോഗങ്ങൾ പകരാതെയും നോക്കുകയാണ് കോണ്ടം ചെയ്യുന്നത്. 

കോണ്ടം ശരിയായ രീതിയിൽ ഉപയോ​ഗിക്കുകയാണെങ്കിൽ ഗർഭധാരണം തടയാനുള്ള സാധ്യത 98 ശതമാനമാണെന്ന് ഒർലാൻഡോയിലെ വിന്നി പാമർ ഹോസ്പിറ്റൽ ഫോർ വ്യുമൺ ആന്റ് ബേബി ആശുപത്രിയിലെ ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാ​ഗം ഡോ. ക്രിസ്റ്റീൻ ഗ്രീവ്സ് പറ‍ഞ്ഞു. കോണ്ടം ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...

ഒന്ന്...

നിങ്ങൾക്ക് അനുയോജ്യമായ നല്ല നിലവാരമുള്ള കോണ്ടം വാങ്ങിക്കുക. ഇവ നമ്മുക്ക് കൂടുതൽ സുരക്ഷിതം നൽകുന്നു. അനാവശ്യ ഗർഭധാരണം തടയുന്നതിന് ഇവ സഹായിക്കും. 

രണ്ട്...

ഒരിക്കലും ചൂടുള്ള സ്ഥലങ്ങളിൽ കോണ്ടം സൂക്ഷിക്കരുത്. ജനലിന്റെ അടുത്തോ സൂര്യപ്രകാശം നേരിട്ട് തട്ടുന്ന മറ്റ് സ്ഥലങ്ങളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. മിതമായ തരത്തിൽ തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്.

മൂന്ന്...

ലെെം​ഗിക ബന്ധത്തിനിടെ കോണ്ടം ഉപയോ​ഗിക്കുമ്പോൾ മിക്ക പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാൻ മറന്ന് പോകാറുണ്ട്. കോണ്ടത്തിൽ ചെറിയ ദ്വാരങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. ഇത് ​ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ലെെം​ഗിക രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നാല്...

ഒരേ സമയം ഒന്നിലധികം കോണ്ടം ഉപയോഗിക്കരുത്. കോണ്ടം നിറം മാറുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അത് ഉപയോഗിക്കാൻ പാടില്ലെന്ന് വിദ​ഗ്ധർ പറയുന്നു.

സെക്സിനോട് 'നോ' പറയുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്...

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക