ഈ മൂന്ന് ഭക്ഷണങ്ങൾ മതി; മലബന്ധം തടയാം

By Web TeamFirst Published Mar 5, 2021, 9:21 PM IST
Highlights

ധാരാളം വെള്ളം കുടിക്കുക, ജലാംശം നിലനിർത്തുക, സമ്മർദ്ദ നില നിയന്ത്രിക്കുക, നാരുകളും പ്രോട്ടീനുകളും അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുക, ദിവസേന വ്യായാമം ചെയ്യുക, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയവ ദഹന പ്രക്രിയയെ സഹായിക്കാൻ കഴിയും. 

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഭക്ഷണശീലം, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകളുടെ ഉപയോ​ഗം,  തുടങ്ങിയവ മലബന്ധത്തിന് കാരണങ്ങള്‍ പലതാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കായി ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയാണ് വേണ്ടത്.

ധാരാളം വെള്ളം കുടിക്കുക, ജലാംശം നിലനിർത്തുക, സമ്മർദ്ദ നില നിയന്ത്രിക്കുക, നാരുകളും പ്രോട്ടീനുകളും അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുക, ദിവസേന വ്യായാമം ചെയ്യുക, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയവ ദഹന പ്രക്രിയയെ സഹായിക്കാൻ കഴിയും.  മലബന്ധം അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം....

തെെര്...

ദഹന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ തെെര് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. തെെരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം, അസിഡിറ്റി എന്നിവ അകറ്റാനും സഹായിക്കുന്നു.

 

 

ഇഞ്ചിയും പുതിനയും...

ദഹനത്തെ ഏറെ സഹായിക്കുന്നതാണ് ഇഞ്ചിയും പുതിനയും. ഇവ രണ്ടും ചേര്‍ത്തൊരു ചായ രാവിലെ കുടിച്ചു നോക്കൂ, മലബന്ധം അലട്ടില്ല. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇതു സഹായിക്കും.

 

 

ഉണക്കമുന്തിരി...

നാരുകൾ ധാരാളം അടങ്ങിയതിനാൽ മലബന്ധം അകറ്റാൻ ഉണക്കമുന്തിരി സഹായിക്കുന്നു.  ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഉണക്കമുന്തിരി ശീലമാക്കാം.

 

 

ചർമ രോഗങ്ങൾക്കും സന്ധിവേദനയ്ക്കും മുടികൊഴിച്ചിലിനും പരിഹാരമേകാൻ ഉണക്കമുന്തിരി പതിവാക്കാം. ശരീരത്തിന്റെ പി.എച്ച് നില ക്രമീകരിച്ച് അസിഡിറ്റിയും പാർശ്വഫലങ്ങളും തടയാനും ഇത് സഹായിക്കും.

 

 

 

click me!