
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്ക. ടൈപ്പ് 2 പ്രമേഹം, ഹൃദയാരോഗ്യം തുടങ്ങിയ അവസ്ഥകൾ വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. മൂത്രത്തിന്റെ അളവ് കുറയുക, മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍, മുഖത്തും കാല്‍പ്പാദങ്ങളിലും നീരുണ്ടാകുക, മൂത്രമൊഴിക്കുമ്പോള്‍ പതയുണ്ടാകുക, മൂത്രത്തില്‍ രക്തം കലരുക തുടങ്ങിയവയാണ് വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. വൃക്കകളുടെ ആരോഗ്യത്തിന് കുടിക്കേണ്ട നാല് തരം പാനീയങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
ബീറ്റ്റൂട്ട് ജ്യൂസ്...
പോഷക ഗുണങ്ങളാൽ സമ്പന്നമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തെ, പ്രത്യേകിച്ച് വൃക്കകളെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. വൃക്കകളെ കാര്യക്ഷമവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകൾ ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുണ്ട്.
നാരങ്ങ വെള്ളം...
നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗങ്ങളെ അകറ്റാൻ ഗുണം ചെയ്യും. നാരങ്ങയിലെ വിറ്റാമിൻ സി വൃക്കകളെ വിഷാംശം ഇല്ലാതാക്കാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും സഹായിക്കുന്നു.
ഇഞ്ചി വെള്ളം...
ആരോഗ്യപരമായ പല ഗുണങ്ങളും ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ജലദോഷം, ചുമ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നതിനും ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളും ഇഞ്ചി ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
കരിക്കിൻ വെള്ളം...
ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് കരിക്കിൻ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. വിറ്റാമിനുകളാൽ സമ്പന്നമായതിനാൽ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ മികച്ച പാനീയമാണ് കരിക്കിൻ വെള്ളം .
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam