ഇവ കഴിച്ചോളൂ, ഫാറ്റി ലിവർ തടയാം

Published : Mar 10, 2024, 02:44 PM IST
ഇവ കഴിച്ചോളൂ, ഫാറ്റി ലിവർ തടയാം

Synopsis

സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഒമേഗ 3 അടങ്ങിയ മത്സ്യങ്ങൾ കരളിന്റെ ആരോഗ്യം കാക്കാന്‍ മികച്ചതാണ്.   

ഫാറ്റി ലിവർ ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്.  കരളിനെ ബാധിക്കുന്ന രോഗമാണിത്. കരളിൽ ഫാറ്റ് അഥവാ കൊഴുപ്പ് അടിഞ്ഞ് കിടക്കുന്ന അവസ്ഥയെന്ന് ഫാറ്റി ലിവർ. മോശം ഭക്ഷണശീലങ്ങളും മറ്റ് മോശം ജീവിതരീതികളുമാണ്  ഫാറ്റി ലിവർ ഉണ്ടാകുന്നതിന് പിന്നിലെ രണ്ട് പ്രധാന കാരണങ്ങൾ. ഫാറ്റി ലിവർ തടയുന്നതിൽ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫാറ്റി ലിവർ തടയാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ...

കാപ്പി...

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് Nonalcoholic fatty liver disease (NAFLD) തടയാൻ സഹായിക്കും. പതിവ് കാപ്പി ഉപഭോഗം NAFLD വികസിപ്പിക്കുന്നതിനുള്ള കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊന്ന്, കരൾ ഫൈബ്രോസിസ് വർദ്ധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

മത്സ്യം..‌.

സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഒമേഗ 3 അടങ്ങിയ മത്സ്യങ്ങൾ കരളിന്റെ ആരോഗ്യം കാക്കാൻ മികച്ചതാണ്. 

ഓട്സ്...

കരൾ രോ​ഗമുള്ളവർ ദിവസവും ഒരു നേരം ഓട്‌സ് കഴിക്കുന്നത് പതിവാക്കുക.  ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

നട്സ്...

നട്സ് അടങ്ങിയ ഭക്ഷണക്രമം വീക്കം, ഇൻസുലിൻ പ്രതിരോധം, ഓക്സിഡേറ്റീവ് സ്ട്രെസ്, കരൾ രോ​ഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.  വാൾനട്ട് കഴിക്കുന്നത് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നതായി ​ഗവേഷകർ പറയുന്നു.

ചീര...

ചീരയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും. ചീര സൂപ്പായോ വേവിച്ചോ എല്ലാം കഴിക്കാവുന്നതാണ്.

വിളർച്ച തടയാം, ശരീരഭാരം കുറയ്ക്കാം ; അറിയാം ബീറ്റ്റൂട്ട് കഴിച്ചാലുള്ള മറ്റ് ​ആരോ​ഗ്യ​ഗുണങ്ങൾ

 


 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?