
അനാരോഗ്യകരമായ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവുമെല്ലാം കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കാം.
കണ്ണിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് ചിലവ പോഷകങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇവയിൽ, വിറ്റാമിനുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കണ്ണുകളെ സംരക്ഷിക്കാൻ വേണ്ട പ്രധാനപ്പെട്ട പോഷകങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്...
വിറ്റാമിൻ എ...
വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. റെറ്റിനയുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. പ്രതിദിന ഡോസ് വിറ്റാമിൻ എ (അതായത് പ്രായപൂർത്തിയായ പുരുഷന്മാർക്ക് 900 മൈക്രോഗ്രാം (എംസിജി), മുതിർന്ന സ്ത്രീകൾക്ക് 700 എംസിജി) വിറ്റാമിൻ എ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
വിറ്റാമിൻ ഇ...
വിറ്റാമിൻ ഇ ഒരു ശക്തമായ ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു. ഭക്ഷണത്തിലൂടെയോ സപ്ലിമെൻ്റിലൂടെയോ വിറ്റാമിൻ ഇ കഴിക്കുന്നത് തിമിരം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
വിറ്റാമിൻ സി...
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ സി കണ്ണിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് കണ്ണുകളിലെ രക്തക്കുഴലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും തിമിര സാധ്യത കുറയ്ക്കുകയും ചെയ്യും. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.
സിങ്ക്...
കണ്ണിൻ്റെ ആരോഗ്യത്തെ സഹായിക്കുന്നതുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് അവശ്യ ധാതുവാണ് സിങ്ക്. ഇത് വിറ്റാമിൻ എ കരളിൽ നിന്ന് റെറ്റിനയിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നു.
ഒമേഗ -3 ഫാറ്റി ആസിഡുകൾ...
ഒമേഗ -3 ഫാറ്റി ആസിഡുകൾ കണ്ണിൻ്റെ ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന അവശ്യ കൊഴുപ്പുകളാണ്. കണ്ണുകൾ വരണ്ടുപോകുന്നത് തടയാനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ്റെ സാധ്യത കുറയ്ക്കാനും അവ സഹായിക്കുന്നു.
വിളർച്ച തടയാം, ശരീരഭാരം കുറയ്ക്കാം ; അറിയാം ബീറ്റ്റൂട്ട് കഴിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam