ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

Published : Apr 08, 2019, 11:48 PM ISTUpdated : Apr 08, 2019, 11:50 PM IST
ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

Synopsis

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ത്വക്കിന്റെ ഇലാസ്തികത നിലനിർത്താനും ചുളിവുകൾ വീണ് ചർമം തൂങ്ങി പോകാതിരിക്കാനും സഹായിക്കുന്നു. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ തക്കാളി ഉത്തമമാണ്. ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് ശീലമാക്കൂ. സോസ് പോലെയോ കറിയിൽ ചേർത്തോ ദിവസവും ഒരു നേരമെങ്കിലും തക്കാളി ഭക്ഷണത്തിന്റെ ഭാഗമാക്കാം.

വയസ് കുറച്ച് പറയാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന് കേൾക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. മുഖത്ത് അൽപം ചുളിവ് വന്ന് തുടങ്ങിയാൽ തന്നെ അപ്പോൾ ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് അധികവും. 

പ്രായം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ചെറുപ്പം നിലനിർത്താൻ ‌സഹായിക്കുന്ന 5 ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ധാന്യങ്ങൾ...

ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ പുറംതള്ളാനും ധാന്യങ്ങൾ തവിടോടുകൂടി തന്നെ കഴിക്കണം. ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ചർമത്തിൽ ചുളിവുകൾ ഉണ്ടാകുവാനുളള സാധ്യത കുറയ്ക്കും. തവിടുളള അരി, നുറുക്ക് ഗോതമ്പ്, ഓട്സ് തുടങ്ങിയവ ദിവസത്തിൽ ഒരു നേരമെങ്കിലും കഴിക്കുന്നത് നല്ലതാണ്. പ്രാതലിനായി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഗോതമ്പു പൊടിക്കൊപ്പം കുറച്ച് ഓട്സ് ചേർക്കാം. അല്ലെങ്കിൽ നുറുക്ക് ഗോതമ്പ് കൊണ്ട് ഉപ്പു മാവ് ഉണ്ടാക്കാം.

 നാരങ്ങ...

നാരങ്ങയെ അത്ര നിസാരമായി കാണേണ്ട. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി, ഫോസ്ഫറസ് തുടങ്ങിയവ ത്വക്കിലെ കൊളാജിന്റെ അളവ് കൂട്ടാൻ സഹായിക്കും. ചർമ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്തുന്നത് കൊളാജിനാണ്. ദിവസവും രാവിലെ ഒരു ​ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിളർച്ച തടയാൻ സഹായിക്കുന്നു. ചർമത്തിന് സ്വാഭാവിക നിറം ലഭിക്കാൻ സഹായിക്കും. 

തക്കാളി...

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ത്വക്കിന്റെ ഇലാസ്തികത നിലനിർത്താനും ചുളിവുകൾ വീണ് ചർമം തൂങ്ങി പോകാതിരിക്കാനും സഹായിക്കുന്നു. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ തക്കാളി ഉത്തമമാണ്. ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് ശീലമാക്കൂ. സോസ് പോലെയോ കറിയിൽ ചേർത്തോ ദിവസവും ഒരു നേരമെങ്കിലും തക്കാളി ഭക്ഷണത്തിന്റെ ഭാഗമാക്കാം.

പപ്പായ...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഫ്രൂട്ടുകളിലൊന്നാണ് പപ്പായ. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, വൈറ്റമിൻ എ എന്നിവ ചർമത്തിന്റെ തിളക്കം കൂട്ടും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും പപ്പായ കഴിക്കുന്നത് ശീലമാക്കുക. പഴ‌ുത്ത പപ്പായ, കശുവണ്ടി, തേൻ എന്നിവ ചേർത്ത് ഷേക്ക് ഉണ്ടാക്കാം.

ക്യാരറ്റ്...

ഇവയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ എ, ആന്റി ഓക്സിഡന്റുകൾ എന്നിവ ചർമത്തിലെ കോശങ്ങളുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കാനും ചുളിവുകൾ വീഴാതിരിക്കാനും സഹായിക്കുന്നു. ഇവ വേവിക്കുകയോ എണ്ണയിൽ വറക്കുകയോ ചെയ്യുന്നതു വഴി പോഷകങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ദിവസത്തിൽ ഒരു നേരമെങ്കിലും ഇവ പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്. 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ