ഉലുവ ​കഴിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ...

Published : Apr 08, 2019, 10:54 PM IST
ഉലുവ ​കഴിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ...

Synopsis

ഉലുവ കഴിച്ചാൽ നിരവധി ​ഗുണങ്ങളാണുള്ളത്. ഹൃദയത്തെ സംരക്ഷിക്കാന്‍ ഉലുവ നല്ലതാണ്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന പോളിസാക്കറൈഡ് എന്ന് മൂലകമാണ് ഉലുവയെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.

ദിവസവും ഉലുവ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. അൽപ്പം കയപ്പാണെങ്കിലും ​ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ. 

ഉലുവ കഴിച്ചാൽ നിരവധി ​ഗുണങ്ങളാണുള്ളത്. ഹൃദയത്തെ സംരക്ഷിക്കാന്‍ ഉലുവ നല്ലതാണ്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന പോളിസാക്കറൈഡ് എന്ന് മൂലകമാണ് ഉലുവയെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.

 ഉ​ലു​വ​യി​ലെ നാ​രു​ക​ൾ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ൽ കു​റ​യ്ക്കു​ന്ന​താ​യി ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഉ​ലു​വ​യി​ൽ പൊട്ടാ​സ്യം ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഉയർന്ന രക്തസമ്മർദ്ദം തടയാൻ വളരെ നല്ലതാണ് ഉലുവ വെള്ളം. ക​ര​ളി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കമാണ്. 

ഒന്ന്...

 പ്രമേഹം നിയന്ത്രിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ദഹനം സാവധാനത്തിലാക്കുന്ന രാസവസ്തുക്കൾ അടങ്ങിയതിനാലും നാരുകൾ അടങ്ങിയതിനാലും പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

രണ്ട്...

നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാൻ മികച്ച ഒന്നാണ് ഉലുവ. ഭക്ഷണത്തിനു മുൻപ് ഉലുവ കഴിക്കുന്നത് നെഞ്ചെരിച്ചിൽ തടയും. ഒരു ടീസ്പൂൺ ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആസിഡ് റിഫ്ലക്സ് തടയാം. കുറച്ചു സമയം വെള്ളത്തിലിട്ട് കുതിർക്കണമെന്നു മാത്രം.

മൂന്ന്...

അർബുദ കോശങ്ങളെ നശിപ്പിക്കാൻ ഉലുവയ്ക്കു കഴിയുമെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എൽ ഡി എല്‍ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു. കുടലിലെയും കരളിലെയും കൊളസ്ട്രോൾ ആഗിരണവും ഉൽപ്പാദനവും കുറയ്ക്കാൻ ഉലുവ സഹായിക്കും.

നാല്...

പനി, തൊണ്ടവേദന ഇവയ്ക്ക് പരിഹാരമേകുന്നു. ഒരു ടീസ്പൂൺ നാരങ്ങ, തേൻ എന്നിവയോടൊപ്പം ഉലുവ കഴിക്കുന്നത് പനി കുറയ്ക്കും. ചുമ, തൊണ്ട വേദന ഇവ കുറയാനും ഉത്തമം.

അഞ്ച്...

ഉലുവയിൽ ഡൈസോജെനിൻ, ഐസോഫ്ലേവനുകൾ ഇവയുണ്ട്. ആർത്തവപൂർവ അസ്വസ്ഥതകൾ (PMS) കുറയ്ക്കാൻ ഇത് സഹായിക്കുന്നു. കൗമാരപ്രായക്കാരിൽ ഇരുമ്പിന്റെ അഭാവം തടയാൻ ഉലുവയില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ഉലുവയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ ആഗിരണം എളുപ്പമാക്കാൻ ഉരുളക്കിഴങ്ങോ തക്കാളിയോ ചേർക്കണമെന്നു മാത്രം.

PREV
click me!

Recommended Stories

നിങ്ങൾ സോക്സ് ധരിച്ച് ഉറങ്ങാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ
മൂത്രത്തിൽ രക്തം കണ്ടാൽ നിസാരമായി കാണരുത്, കാരണം ഇതാണ്