Health Tips : വൃക്കകളുടെ ആരോ​ഗ്യത്തിനായി കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ

Published : Jun 20, 2023, 08:08 AM IST
Health Tips :  വൃക്കകളുടെ ആരോ​ഗ്യത്തിനായി കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ

Synopsis

വിവിധ നിറങ്ങളില്‍ ലഭ്യമായ കാപ്സിക്കം വൈറ്റമിന്‍ ബി6, ബി9, സി, കെ, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്. ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം തോത് കുറഞ്ഞതിനാല്‍ ഇവ വൃക്കകള്‍ക്ക് ഗുണപ്രദമാണ്.  

ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് വൃക്കകളാണ്. കൂടാതെ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിറുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും വൃക്കകളാണ്. ശരീരത്തിലെ പൊട്ടാസ്യം, സോഡിയം എന്നിവയുടെ തോതിനെ ബാലൻസ് ചെയ്ത് നിർത്താനും വൃക്കകൾ സഹായിക്കുന്നു. വൃക്കകളുടെ ആരോ​ഗ്യത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ  വലുതാണ്. 

വൃക്കകൾക്കായി കഴിക്കാം ഈ ഭക്ഷണങ്ങൾ...

ഒന്ന്...

വിട്ടുമാറാത്ത വൃക്കരോഗമുള്ളവർ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കണം. വൃക്കരോഗത്തിന് കാരണമാകുന്ന പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. 

രണ്ട്...

ചൂര, സാൽമൺ, ട്രൗട്ട് പോലുള്ള ഫാറ്റി ഫിഷുകൾ പ്രോട്ടീനും ഒപ്പം ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയതാണ്. ഇവ രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കുകയും രക്തസമ്മർദം ലഘൂകരിക്കുകയും ചെയ്യും. 

മൂന്ന്...

വിവിധ നിറങ്ങളിൽ ലഭ്യമായ കാപ്സിക്കം വൈറ്റമിൻ ബി6, ബി9, സി, കെ, ഫൈബർ എന്നിവയാൽ സമ്പന്നമാണ്. ആൻറി ഓക്സിഡൻറുകളും ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം തോത് കുറഞ്ഞതിനാൽ ഇവ വൃക്കകൾക്ക് ഗുണപ്രദമാണ്.

നാല്...

ഉയർന്ന ക്രിയാറ്റിനിൻ അളവ് ഉള്ളവർക്കും വൃക്കകളുടെ പ്രവർത്തനം മോശമായവർക്കും ആരോഗ്യകരമായ ഭക്ഷണമാണ് സവാള. പ്രോസ്റ്റാഗ്ലാൻഡിൻ എന്നറിയപ്പെടുന്ന ഒരു പദാർത്ഥം അവയിൽ അടങ്ങിയിട്ടുണ്ട്, ഇത് സ്വാഭാവികമായും രക്തത്തിലെ വിസ്കോസിറ്റി കുറയ്ക്കുകയും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും അതുവഴി വൃക്കരോഗത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

അഞ്ച്...

ചുവന്ന കാപ്സിക്കത്തിൽ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിൻ സി, ബി 6, എ, ഫോളിക് ആസിഡ്, ഫൈബർ എന്നിവയും ചുവന്ന കാപ്സിക്കത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.  

രാത്രി ഉറക്കം പ്രശ്നമാണോ? കിടക്കുന്നതിന് മുമ്പ് ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ...

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം