മലബന്ധം തടയാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Feb 28, 2020, 10:41 PM IST
മലബന്ധം തടയാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

Synopsis

മലതടസത്തിന് കാരണങ്ങൾ പലതാണ്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകുന്നു. നല്ല ഭക്ഷണങ്ങളുടെ പോരായ്മ മുതല്‍ അസുഖങ്ങള്‍ വരെ ഇതില്‍ പെടാം. 

മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്. മലതടസത്തിന് കാരണങ്ങൾ പലതാണ്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകുന്നു. നല്ല ഭക്ഷണങ്ങളുടെ പോരായ്മ മുതല്‍ അസുഖങ്ങള്‍ വരെ ഇതില്‍ പെടാം. മലബന്ധം തടയാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഓറഞ്ചില്‍ പ്രധാനമായും വിറ്റാമിന്‍-സിയും ഫൈബറുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. 

രണ്ട്...

ആപ്പിളിലടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബറാണ് മലബന്ധത്തെ തടയാന്‍ സഹായിക്കുന്ന ഘടകം. വയറിള ക്കമുണ്ടായാലും നിശ്ചിത അളവില്‍ ആപ്പിള്‍ കഴിക്കുന്നത് നല്ലതു തന്നെ. 

മൂന്ന്...

നാരങ്ങ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കും. അല്ലെങ്കില്‍ ദിവസവും ഒരു ഗ്ലാസ്‌ ഫ്രഷ്‌ ലെമണ്‍ ജ്യൂസ് കുടിച്ചാലും മതി. 

നാല്...

ചെറുപഴമാണ് മലബന്ധമില്ലാതിരിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഫലം. ഒരുപക്ഷേ, വയര്‍ സ്തംഭനമൊഴിവാക്കാന്‍ മിക്കവരും ചെറുപഴത്തിനെ തന്നെയാണ് പൊതുവേ ആശ്രയിക്കാറുള്ളത്. കുടലിനകത്ത് നിന്ന് എളുപ്പത്തില്‍ മലം നീക്കി, പുറത്തെത്തിക്കാനാണ് ചെറുപഴം സഹായിക്കുന്നത്. ഇത് വയറ്റിനകത്ത് മലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് സഹായകമാവുക. 

അഞ്ച്...

രാവിലെ വെറുംവയറ്റില്‍ ഒരു സ്പൂണ്‍ നെയ്യും ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും കഴിക്കുന്നത് മലബന്ധം അകറ്റാൻ ഏറെ നല്ലതാണ്. കിടക്കാന്‍ നേരവും ഒരു സ്പൂണ്‍ നെയ്യ് നൽകുന്നത് ഏറെ നല്ലതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ ഏഴ് ഭക്ഷണങ്ങൾ നിങ്ങളുടെ ചർമ്മത്തെ നശിപ്പിക്കും
നെഞ്ചെരിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ