തൊണ്ടവേദനയുള്ളപ്പോള്‍ ആശ്വാസത്തിനായി കഴിക്കാവുന്ന ആറ് ഭക്ഷണങ്ങള്‍...

Published : Mar 15, 2023, 10:27 PM IST
തൊണ്ടവേദനയുള്ളപ്പോള്‍ ആശ്വാസത്തിനായി കഴിക്കാവുന്ന ആറ് ഭക്ഷണങ്ങള്‍...

Synopsis

അധികപേരും തൊണ്ടവേദനയുള്ളപ്പോള്‍ കാര്യമായ ഭക്ഷണം കഴിക്കില്ല. തണുത്ത ഭക്ഷണങ്ങളോ ജ്യൂസുകളോ എല്ലാമാണെങ്കില്‍ തൊണ്ടവേദനയ്ക്ക് യോജിക്കാത്തതിനാല്‍ അവ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യും. ഇവിടെയിതാ തൊണ്ടവേദന കൊണ്ടുള്ള ബുദ്ധിമുട്ടിന് ആശ്വാസം നല്‍കുന്ന ചില ഭക്ഷണ-പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

സീസണലായി പിടിപെടുന്നൊരു അണുബാധയാണ് തൊണ്ടവേദന. കാലാവസ്ഥാവ്യതിയാനം മാത്രമല്ല- അലര്‍ജി അടക്കം പല പ്രശ്നങ്ങള്‍ മൂലവും തൊണ്ടവേദനയുണ്ടാകാം. തൊണ്ടവേദന വന്നാല്‍ പിന്നെ ഏറെയും പ്രയാസം ഭക്ഷണം കഴിക്കാൻ തന്നെയാണ്. 

അധികപേരും തൊണ്ടവേദനയുള്ളപ്പോള്‍ കാര്യമായ ഭക്ഷണം കഴിക്കില്ല. തണുത്ത ഭക്ഷണങ്ങളോ ജ്യൂസുകളോ എല്ലാമാണെങ്കില്‍ തൊണ്ടവേദനയ്ക്ക് യോജിക്കാത്തതിനാല്‍ അവ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യും. ഇവിടെയിതാ തൊണ്ടവേദന കൊണ്ടുള്ള ബുദ്ധിമുട്ടിന് ആശ്വാസം നല്‍കുന്ന ചില ഭക്ഷണ-പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

തൊണ്ടവേദനയുള്ളപ്പോള്‍ ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണമാണ് മുട്ട പുഴുങ്ങിയത്. മുട്ട എണ്ണയില്‍ പൊരിച്ചോ, എണ്ണയുപയോഗിച്ച് എങ്ങനെയും പാകം ചെയ്തോ കഴിക്കുമ്പോള്‍ തൊണ്ടയിലെ പ്രയാസങ്ങള്‍ കൂടാം. എന്നാല്‍ വേവിച്ച മുട്ട ഇത്തരം പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ, വളരെ എളുപ്പത്തില്‍ പ്രയാസമില്ലാതെ കഴിക്കാൻ സാധിക്കും. 

രണ്ട്...

മാഷ്ഡ് പൊട്ടാറ്റോ അഥവാ ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചതും ഇത്തരത്തില്‍ തൊണ്ടവേദനയുള്ളപ്പോള്‍ കഴിക്കാൻ നല്ലതാണ്.  ഹെല്‍ത്തിയായ ഭക്ഷണമാണെന്നതും, എന്നാല്‍ കഴിക്കാൻ പ്രയാസമില്ല എന്നതുമാണ് ഇതിനുള്ള ഗുണം. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച്- അതില്‍ ആവശ്യമെങ്കില്‍ അല്‍പം മസാലകളും ചേര്‍ക്കാം. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ എണ്ണ ചേര്‍ത്താല്‍ അത് തൊണ്ടയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കാം.

മൂന്ന്...

പരിപ്പും ഇതുപോലെ തൊണ്ടവേദനയുള്ളപ്പോള്‍ കഴിക്കാവുന്നതാണ്. എണ്ണയും എരുവും അധികം ചേര്‍ക്കാതെ തയ്യാറാക്കുന്ന പരിപ്പാണ് കഴിക്കേണ്ടത്. 

നാല്...

തൊണ്ടവേദനയുള്ളപ്പോള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യം കൂടുതല്‍ അവശമാകുന്നതിലേക്ക് നയിക്കും. അതിനാല്‍ ഈ സമയത്ത് ഹെല്‍ത്തിയായ സൂപ്പുകളിലേക്ക് മാറാം. കഴിക്കുമ്പോഴുള്ള പ്രയാസവും കുറയാം. അതേസമയം ഇത് ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്...

ചൂടുള്ള പാല്‍ കഴിക്കുന്നതും തൊണ്ടവേദനയ്ക്ക് ആശ്വാസം പകരും. എന്നാല്‍ തണുത്ത പാല്‍, ഷെയ്ക്ക്, തൈര് പോലുള്ള വിഭവങ്ങളൊഴിവാക്കാം. പാലിനോടോ പാലുത്പന്നങ്ങളോടോ അലര്‍ജിയുള്ളവര്‍ പാല്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണേ.

ആറ്...

തൊണ്ടവേദനയോ ജലദോഷമോ എല്ലാം വരുമ്പോള്‍ മിക്കവരും ചൂടുവെള്ളം കഴിഞ്ഞാല്‍ പിന്നെ ഇടയ്ക്കിടെ കഴിക്കുന്നൊരു പാനീയം ചായ തന്നെയാണ്. കഴിയുന്നതും ഇഞ്ചിയോ മറ്റ് സ്പൈസസോ ചേര്‍ത്ത ചൂടുചായ തന്നെ കഴിക്കുക. ഇത് തൊണ്ടവേദനയ്ക്ക് വലിയ ആശ്വാസം നല്‍കും. 

Also Read:- കുട്ടികള്‍ക്ക് തൈരും ഇലക്കറികളും നിര്‍ബന്ധമായും നല്‍കുക; കാരണം അറിയാം...

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ