40 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട നാല് ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Feb 23, 2020, 07:56 PM ISTUpdated : Feb 23, 2020, 09:34 PM IST
40 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട നാല് ഭക്ഷണങ്ങൾ

Synopsis

മുടി കൊഴിച്ചിൽ, എല്ലുകൾക്കു ബലക്കുറവ്, കണ്ണിനു താഴെ കറുപ്പ്, പല്ലുകൾക്കു പോട്, നടുവേദന തുടങ്ങി ഒരുപാടു പ്രശ്നങ്ങൾ നാൽപത് വയസ് കഴിഞ്ഞാൽ ഉണ്ടാകാം. ആരോഗ്യമുള്ള ഭക്ഷണവും നല്ല വ്യായാമവും ഉണ്ടെങ്കിൽ നാൽപതുകളിലും യൗവനത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താം. 

നാൽപത് വയസ് കഴിഞ്ഞാൽ ഭക്ഷണത്തിൽ അൽപം നിയന്ത്രണമൊക്കെ ആവശ്യമാണെന്ന് പറയാറുണ്ട്. മുടി കൊഴിച്ചിൽ, എല്ലുകൾക്കു ബലക്കുറവ്, കണ്ണിനു താഴെ കറുപ്പ്, പല്ലുകൾക്കു പോട്, നടുവേദന തുടങ്ങി ഒരുപാടു പ്രശ്നങ്ങൾ നാൽപത് വയസ് കഴിഞ്ഞാൽ ഉണ്ടാകാം. ആരോഗ്യമുള്ള ഭക്ഷണവും നല്ല വ്യായാമവും ഉണ്ടെങ്കിൽ നാൽപതുകളിലും യൗവനത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താം. 40 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട നാല് ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ദിവസവും ചെറുപയർ, കടല, പരിപ്പ് തുടങ്ങി ഏതെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പുട്ടിനൊപ്പം ചെറുപയർ. ഇഡ്ഡലിക്കൊപ്പം സാമ്പാർ, ഇടിയപ്പത്തിനൊപ്പം കടലക്കറി തുടങ്ങിയ രൂപത്തിൽ മതി. പ്രഭാത ഭക്ഷണം കറി കൂട്ടി കഴിക്കുക. കാർബോഹൈഡ്രേറ്റും പ്രോട്ടീനും വേണ്ടത്ര കിട്ടും. പ്രഭാത ഭക്ഷണം നന്നായാൽ ആ ദിവസം ക്ഷീണം അറിയില്ല. എല്ലുകൾക്ക് ബലം കിട്ടാൻ വളരെ മികച്ചതാണ് ചെറുപയർ.

രണ്ട്...

ചെറി, ആൽമണ്ട്, ബദാം, നിലക്കടല തുടങ്ങിയവ ഇടയ്ക്കിടെ കഴിക്കുക. എല്ലുകൾക്കു വേണ്ടത്ര പോഷണം കിട്ടും. വിശപ്പു ശമിക്കുന്നതുകൊണ്ട് ചോറ് അധികം കഴിക്കുന്നത് ഒഴിവാക്കാം. 

മൂന്ന്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ട്യൂണ, സാൽമൺ, കൊഴുവ തുടങ്ങിയവ ധാരാളം കഴിക്കുക. ശരീരത്തിനു വേണ്ടത്ര കാൽസ്യവും കിട്ടും. 

നാല്...

ദിവസവും അൽപം ഓട്സ് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. രാവിലെ ബ്രേക്ക്ഫാസ്റ്റിന് രാത്രി അത്താഴത്തിനോ ഓട്സ് കഴിക്കാവുന്നതാണ്. എല്ലുകൾക്ക് ബലം കിട്ടാൻ വളരെ നല്ലതാണ് ഓട്സ്. ഓട്സിലെ ബീറ്റാ ഗ്ലൂക്കോൺ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ