
രാത്രി ഭക്ഷണം എപ്പോഴും നേരത്തെ കഴിക്കണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. കാരണം, ദഹനം എളുപ്പമാക്കാൻ ഏറെ സഹായിക്കും. മാത്രമല്ല, ലഘു ഭക്ഷണമായിരിക്കണം അത്താഴത്തിന് ഉൾപ്പെടുത്തേണ്ടതെന്ന് വിദഗ്ധർ പറയുന്നു. ശരീരഭാരം കുറയ്ക്കുന്നതിനും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഭാരം കുറയ്ക്കാനും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും നാല് കാര്യങ്ങൾ ശ്രദ്ധിക്കാം...
ഒന്ന്...
എപ്പോഴും ഭക്ഷണം കഴിക്കാൻ ചെറിയ പ്ലേറ്റ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം, വലിയ പ്ലേറ്റിന് പകരം ചെറിയ പ്ലേറ്റ് തിരഞ്ഞെടുക്കുന്നത് കുറച്ച് ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
രണ്ട്...
വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്നങ്ങളുണ്ടാക്കുകയും ഭാരം കൂടുന്നതിന് കാരണമാകുന്നു. വയറില്‍ 80 ശതമാനം ഭക്ഷണം എത്തി എന്ന് തോന്നുമ്പോള്‍ കഴിക്കുന്നത് നിര്‍ത്തുക എന്നതാണ് പ്രധാനമെന്ന് പോഷകാഹാര വിദഗ്ധ ഇഷി ഖോസ്ല പറയുന്നു. ഭക്ഷണം കഴിക്കുമ്പോൾ, ഒരിക്കലും സ്വയം അസംതൃപ്തരാകരുത്, മാത്രമല്ല നിങ്ങളുടെ വിശപ്പ് ശമിക്കുന്ന സമയം വരെ കഴിക്കുക. അമിതമായി ആഹാരം കഴിക്കരുത്, പ്രത്യേകിച്ച് അത്താഴ സമയത്ത്. ഇതാണ് ശരീരഭാരം, ദഹന പ്രശ്നങ്ങൾ, രാത്രി ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നതെന്നും അവർ പറയുന്നു.
മൂന്ന്...
അത്താഴം കഴിച്ച ഉടനെ കിടക്കുന്നത് നല്ലതല്ല. കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അത്താഴം കഴിക്കേണ്ടത് വളരെ പ്രധാനമാണെന്നും ഇഷി പറഞ്ഞു. ഇത് ദഹനം എളുപ്പമാക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നു.
നാല്...
രാത്രിയിൽ അത്താഴം കഴിച്ച ശേഷം വിശപ്പ് വരുമ്പോൾ മധുരമുള്ളതും എണ്ണ പലഹാരങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. പകരം രാത്രിയിൽ കിടക്കുന്നത് മുമ്പ് ഒരു ഗ്ലാസ് പാലും നാലോ അഞ്ചോ നട്സും കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഇഷി ഖോസ്ല പറഞ്ഞു.
രോഗപ്രതിരോധശേഷി കൂട്ടാന്‍ സുഗന്ധവ്യജ്ഞനങ്ങൾ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam