Detox Drinks : ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡിറ്റോക്സ് പാനീയങ്ങൾ

Web Desk   | Asianet News
Published : Jun 06, 2022, 05:05 PM ISTUpdated : Jun 06, 2022, 05:34 PM IST
Detox Drinks : ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡിറ്റോക്സ് പാനീയങ്ങൾ

Synopsis

ഡിറ്റോക്സ് പാനീയങ്ങൾ ശരിയായ ദഹനത്തിന് സഹായിക്കുന്നു. ഡിറ്റോക്സ് പാനീയങ്ങൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു. 

ശരീരഭാരം കുറയ്ക്കുന്ന (weight loss) പ്രക്രിയയിൽ ഡിറ്റോക്സ് പാനീയങ്ങൾ വളരെ ഗുണം ചെയ്യുന്നു. ഡിറ്റോക്സ് പാനീയങ്ങൾ ശരിയായ ദഹനത്തിന് സഹായിക്കുന്നു. ഡിറ്റോക്സ് പാനീയങ്ങൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡിറ്റോക്സ് പാനീയങ്ങൾ പരിചയപ്പെടാം...

കറുവപ്പട്ടയും തേനും...

കറുവപ്പട്ടയിട്ട് വെള്ളം നന്നായി തിളപ്പിച്ച ശേഷം തണുത്ത് കഴിഞ്ഞാൽ അതിലേക്ക് അൽപം തേൻ ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. കലോറി എരിച്ച് കളയാൻ തേൻ സഹായിക്കും. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം തേനിൽ അടങ്ങിയിട്ടുണ്ട്. വിശപ്പ് അടിച്ചമർത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അവശ്യ ഹോർമോണുകൾ തേനിൽ അടങ്ങിയിട്ടുണ്ട്. കറുവാപ്പട്ട വിസറൽ കൊഴുപ്പ് നഷ്ടപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ആന്റിപരാസിറ്റിക് ഗുണങ്ങളുമുണ്ട്.

നഖങ്ങള്‍ ഇങ്ങനെയാകുന്നോ? കാരണം അറിയാം...

ആപ്പിൾ ബീറ്റ്റൂട്ട് കാരറ്റ്...

ഡിടോക്സ് ഡ്രിങ്ക് എബിസി (ആപ്പിൾ ബീറ്റ്റൂട്ട് കാരറ്റ്) അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൗതുകകരമാണ്. ഈ മൂന്ന് ചേരുവകളുടെ സംയോജനമാണിത്. ഈ പാനീയത്തിൽ ഉയർന്ന നാരുകളും കുറഞ്ഞ കലോറിയും അടങ്ങിയിട്ടുണ്ട്. കൂടാതെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും നല്ല കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഓറഞ്ചും കാരറ്റും...

ഓറഞ്ചും കാരറ്റും വൈറ്റമിൻ സി ധാരാളമുള്ളതും കലോറി കുറഞ്ഞതും ആയതിനാൽ പാനീയത്തിന് അനുയോജ്യമാക്കുന്നു. ഇവ രണ്ടും സംയോജിപ്പിക്കുമ്പോൾ ദാഹം ശമിപ്പിക്കുന്നതിനൊപ്പം വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

ഉലുവ...

ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, വിറ്റാമിൻ ബി6, പ്രോട്ടീൻ, ഡയറ്ററി ഫൈബർ എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും ഉലുവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. ഉലുവയിലെ സാപ്പോണിനുകളുടെയും നാരുകളുടെയും സാന്നിധ്യമാണ് അതിന്റെ ആരോഗ്യപരമായ ഗുണങ്ങളിൽ ഭൂരിഭാഗത്തിനും കാരണം. ഉലുവ വെള്ളത്തിലിട്ട് വയ്ക്കുക. ശേഷം ആ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഉലുവ വെള്ളം സഹായിക്കും.

ഉയർന്ന ബിപിയാണോ പ്രശ്നം; ഇവ ശ്രദ്ധിക്കാതെ പോകരുത്

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക