Asianet News MalayalamAsianet News Malayalam

നഖങ്ങള്‍ ഇങ്ങനെയാകുന്നോ? കാരണം അറിയാം...

 നഖങ്ങളുടെ ആകര്‍ഷണം നഷ്ടപ്പെടുത്തുന്ന ഒരവസ്ഥയാണ് നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം വരുന്ന അവസ്ഥ. എത്ര വ്യക്തിശുചിത്വം പാലിക്കുന്നവരാണെങ്കിലും നഖങ്ങള്‍ക്കിടയില്‍ ഈ നിറവ്യത്യാസം വരുന്നതോടെ ഇത് ആത്മവിശ്വാസത്തെ ബാധിച്ചുതുടങ്ങും.

know the reasons behind dark cuticles
Author
Trivandrum, First Published Jun 5, 2022, 6:03 PM IST

ഒരു വ്യക്തിയുടെ ആകെ ശുചിത്വം  ( Personal Hygiene ) , ആരോഗ്യാവസ്ഥ എന്നിവയെല്ലാം തിരിച്ചറിയാന്‍ നഖങ്ങളിലൂടെ സാധിക്കും. നഖങ്ങള്‍ വൃത്തിയായും ഭംഗിയായും( Nail Hygiene ) ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവരും അതിന് വേണ്ടി ശ്രമിക്കാത്തവരും കുറവുമാണ്. എന്നാല്‍ പലപ്പോഴും പരിചരണം നല്‍കിയാല്‍ പോലും നഖങ്ങളുടെ ആകര്‍ഷണം നഷ്ടമാകാം. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. 

അത്തരത്തില്‍ നഖങ്ങളുടെ ആകര്‍ഷണം ( Nail Hygiene ) നഷ്ടപ്പെടുത്തുന്ന ഒരവസ്ഥയാണ് നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം വരുന്ന ( Dark Cuticles )  അവസ്ഥ. എത്ര വ്യക്തിശുചിത്വം പാലിക്കുന്നവരാണെങ്കിലും നഖങ്ങള്‍ക്കിടയില്‍ ഈ നിറവ്യത്യാസം വരുന്നതോടെ ഇത് ആത്മവിശ്വാസത്തെ ബാധിച്ചുതുടങ്ങും. പല ഘടകങ്ങളും ഇതിലേക്ക് നയിച്ചേക്കാം. അത്തരത്തില്‍ സ്വാധീനത്തില്‍ വരുന്ന ചില ഘടകങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം എത്തുന്നില്ലെന്ന സൂചനയായി നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം വരാം. അതിനാല്‍ ദിവസത്തില്‍ മുഴുവനും ഇടയ്ക്കിടെ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുക. 

രണ്ട്...

കാലാവസ്ഥയുടെ ഭാഗമായും ഇങ്ങനെ സംഭവിക്കാം. പ്രധാനമായും ചൂടുള്ള കാലാവസ്ഥയില്‍ നിര്‍ജലീകരണം സംഭവിക്കുന്നതാകാം ഇതിലേക്ക് നയിക്കുന്നത്. അല്ലെങ്കില്‍ നനവ് ഇരുന്ന് അതില്‍ നിന്ന് ബാക്ടീരിയല്‍- ഫംഗല്‍ അണുബാധയുണ്ടാകുന്നത് മൂലമോ ആകാം. 

മൂന്ന്...

നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റമിനുകള്‍ ആവശ്യമാണ്. ഇവയില്‍ കുറവ് വന്നാലും ശരീരം അത് പല ലക്ഷണങ്ങളിലൂടെ സൂചിപ്പിക്കും. അത്തരത്തില്‍ വൈറ്റമിന്‍- ബിയില്‍ കുറവ് സംഭവിക്കുമ്പോഴും നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം ( Dark Cuticles ) വരാം. ഇതിന് പുറമെ പ്രോട്ടീന്‍- മറ്റ് പോഷകങ്ങള്‍ എന്നിവയുടെ കുറവും കാരണമാകാം. 

നാല്...

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ക്ക് പുറമെ മറ്റേതെങ്കിലും ആരോഗ്യാവസ്ഥകളുടെയും അസുഖങ്ങളുടെയോ ലക്ഷണമായും നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം കാണാം. സോറിയാസിസ്, എക്സീമ പോലുള്ള രോഗങ്ങളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. 

അഞ്ച്...

ചിലര്‍ക്ക് ചര്‍മ്മവുമായി ബന്ധപ്പെട്ട് അലര്‍ജികളുണ്ടാകാം. അത്തരം സാഹചര്യങ്ങളിലും നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം വരാം. ചില സ്കിന്‍ പ്രോഡക്ടുകളും ഇതിന് കാരണമാകാം. ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ടുകഴിഞ്ഞാല്‍ ഇത് മനസിലാക്കാവുന്നതേയുള്ളൂ. 

ആറ്...

വ്യക്തിശുതിത്വം പാലിച്ചില്ലെങ്കിലും ഇങ്ങനെ സംഭവിക്കാം. അഴുക്ക് നേരാംവണ്ണം കഴുകിക്കളയാതെ നഖങ്ങള്‍ക്കിടയില്‍ അടിഞ്ഞിരിക്കുന്നത് അണുബാധകളിലേക്ക് നയിക്കാം. ഇതും നഖങ്ങളുടെ അഴകും ആരോഗ്യവും കെടുത്തുന്നു. 

ചെയ്യേണ്ട കാര്യങ്ങള്‍...

നഖങ്ങള്‍ക്കിടയില്‍ ഈ രീതിയില്‍ കറുത്ത നിറം വരികയാണെങ്കില്‍ ആദ്യം ഡയറ്റ് മെച്ചപ്പെടുത്തിനോക്കാം. നന്നായി വെള്ളം കുടിക്കുക. സമഗ്രമായ രീതിയില്‍ പോഷകങ്ങളെല്ലാം അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കാം. ഇതിന് ശേഷം കാലാവസ്ഥയുണ്ടാക്കുന്ന പ്രശ്നങ്ങളെ അകറ്റിനിര്‍ത്താന്‍ ശുചിത്വം  ( Personal Hygiene ) പാലിക്കാം. എങ്ങനെ ശ്രദ്ധിച്ചിട്ടും ഇത് മാറുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ട് വണ്ട നിര്‍ദേശവും തേടാം. 

Also Read:- മാസ്ക് ധരിക്കുന്നത് മുഖക്കുരുവിന് കാരണമാകുമോ?

Follow Us:
Download App:
  • android
  • ios