ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് പാനീയങ്ങൾ

Published : Jul 20, 2023, 08:38 AM IST
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് പാനീയങ്ങൾ

Synopsis

വർദ്ധിച്ചുവരുന്ന കൊളസ്‌ട്രോളിന്റെ അളവ് യുവാക്കളിലും പ്രായമായവരിലും ഒരുപോലെ അലട്ടുന്ന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. മരുന്നുകൾക്ക് തീർച്ചയായും ഒരാളുടെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും. എന്നാൽ പ്രതിരോധം എല്ലായ്പ്പോഴും ചികിത്സയേക്കാൾ നല്ലതാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തേണ്ടത് പ്രധാനമാണ്. 

കൊളസ്‌ട്രോൾ അളവുകൾ വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും കാരണമാകും. വർദ്ധിച്ചുവരുന്ന കൊളസ്‌ട്രോളിന്റെ അളവ് യുവാക്കളിലും പ്രായമായവരിലും ഒരുപോലെ അലട്ടുന്ന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. മരുന്നുകൾക്ക് തീർച്ചയായും ഒരാളുടെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും. എന്നാൽ പ്രതിരോധം എല്ലായ്പ്പോഴും ചികിത്സയേക്കാൾ നല്ലതാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തേണ്ടത് പ്രധാനമാണ്. കൊളസ്‌ട്രോൾ അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ്  ലഖ്‌നൗവിലെ ബൽറാംപൂർ ഹോസ്പിറ്റലിലെ ആയുർവേദ വിദ​ഗ്ധൻ ഡോ. ജിതേന്ദ്ര ശർമ്മ പങ്കുവയ്ക്കുന്നത്. 

ഉലുവ വെള്ളം...

ശരീരത്തിൽ ഉയരുന്ന കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. ഉലുവ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഫലപ്രദമാണ്. ഒരു സ്പൂൺ ഉലുവ രാത്രി വെള്ളത്തിൽ കുതിർക്കുക. രാവിലെ വെറുംവയറ്റിൽ ഈ വെള്ളം കുടിക്കുക. ഇത് പതിവായി ചെയ്യുന്നതിലൂടെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കും.

സൂര്യകാന്തി വിത്തുക...

കുതിർത്ത സൂര്യകാന്തി വിത്തുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണെന്ന് വിദ​ഗ്ധർ പറയുന്നു. കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ വരെ വെള്ളത്തി‌ലിട്ട് കുതിർക്കുക. ശേഷം ആ വെള്ളം വെറും വയറ്റിൽ‌ കുടിക്കുക.

ചിയ വിത്തുകൾ...

വെള്ളത്തിൽ ലയിക്കുന്ന നാരുകൾ ചിയ വിത്തുകളിൽ ധാരാളമായി കാണപ്പെടുന്നുണ്ട്. ഒരു സ്പൂൺ ചിയ വിത്തുകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ കഴിക്കുക. ഇതും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ‌ കുറയ്ക്കാൻ സഹായിക്കും.

ഉണക്കമുന്തിരി വെള്ളം...

രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഉണക്കമുന്തിരി വെള്ളം സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുന്നു.

ചുണ്ടുകൾ ഭംഗിയോടെ സൂക്ഷിക്കാൻ ബീറ്റ്റൂട്ട് ; ഇങ്ങനെ ഉപയോ​ഗിക്കൂ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ