ബീറ്റ്റൂട്ട് ചുണ്ടുകൾക്ക് മികച്ച പോഷണം നൽകുന്നു. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും ചുണ്ടുകൾക്ക് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യുന്നു. നബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളെ വളരെ മൃദുലമാക്കാൻ സഹായിക്കുന്നു.  

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. മുഖത്തെ പാടുകൾ മാറ്റാൻ മാത്രമല്ല, ചുണ്ടിന് നിറം നൽകാനും ബീറ്റ് റൂട്ടിന് കഴിയും. ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാൻ ബീറ്റ്‌റൂട്ട് സഹായിക്കുന്നു. കൂടാതെ, ബീറ്റ്റൂട്ടിന്റെ പിങ്ക് നിറം ചുണ്ടുകൾക്ക് പിങ്ക് നിറം നൽകുന്നു.

ബീറ്റ്റൂട്ട് ചുണ്ടുകൾക്ക് മികച്ച പോഷണം നൽകുന്നു. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും ചുണ്ടുകൾക്ക് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യുന്നു. നബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളെ വളരെ മൃദുലമാക്കാൻ സഹായിക്കുന്നു. 

ബീറ്റ്റൂട്ട് പ്രകൃതിദത്തമായ നിറം നൽകുകയും വരണ്ട ചുണ്ടുകൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചുണ്ടുകളിലെ പിഗ്മെന്റേഷനും നിർജ്ജീവ കോശങ്ങളും കുറയ്ക്കുന്ന ലിപ്-ലൈറ്റനിംഗ് ഏജന്റായും ബീറ്റ്റൂട്ട് പ്രവർത്തിക്കുന്നു. ബീറ്റ്റൂട്ടിന്റെ ജ്യൂസ് ചുണ്ടുകൾക്ക് തിളക്കം നൽകുന്നു. ചുണ്ടിൽ പതിവായി ബീറ്റ്റൂട്ട് പുരട്ടുന്നതിലൂടെ കൂടുതൽ ലോലമാകാനും സഹായിക്കുന്നു.

ചുണ്ടിന്റെ സംരക്ഷണത്തിനായി ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം...

ഒന്ന്...

ആദ്യമൊരു ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക. ശേഷം അത് മിക്സിയിൽ അടിച്ച് ജ്യൂസാക്കി എടുക്കുക. ശേഷം അതിലേക്ക് അൽപം വെണ്ണ ചേർക്കുക. ശേഷം നന്നായിര് യോജിപ്പിക്കുക. നന്നായി ചേർത്ത് ഇളക്കിയ ശേഷം ഇത് ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റുക. അതിന് ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ചുണ്ടുകൾക്ക് നല്ല പിങ്ക് നിറം ലഭിക്കാൻ ഇത് വളരെയധികം സഹായിക്കും.

രണ്ട്...

ഒരു കഷണം ബീറ്റ്‌റൂട്ട് എടുത്ത് 15 മുതൽ 20 മിനിറ്റ് വരെ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. അതിന് ശേഷം ഇത് ചുണ്ടിൽ പുരാട്ടുവന്നതാണ്. കുറച്ച് നേരം മസാജ് ചെയ്യുന്നത് ചുണ്ടിന് നല്ല നിറം കിട്ടാൻ സഹായിക്കും.

മൂന്ന്...

ആദ്യം ഒരു ടീസ്പൂൺ ബീറ്റ്‌റൂട്ട് ജ്യൂസ് എടുക്കുക. ഇതിലേക്ക് അൽപ്പം നാരങ്ങ നീര് ചേർക്കാം. ശേഷം നന്നായി യോജിപ്പിക്കുക. ഇതിൽ രണ്ടിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെ ഗുണങ്ങൾ ചുണ്ടുകൾ വളരെ മനോഹരമാക്കുന്നു. 

Read more ഈ പച്ചക്കറി നിർബന്ധമായും കഴിക്കണം, കാൻസർ സാധ്യത കുറയ്ക്കും

Oommen Chandy passes away | ഉമ്മൻ ചാണ്ടി അന്തരിച്ചു | Asianet News Live | Kerala Live TV News