സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍

By Web TeamFirst Published Oct 18, 2021, 1:42 PM IST
Highlights

ദിവസവും ഓരോ ഗ്ലാസ് പാൽ ഓട്സ്, കോൺഫ്ലേക്സ് തുടങ്ങിയത് ഏതെങ്കിലും ചേർത്തു കഴിക്കുക. അല്ലെങ്കിൽ പഴച്ചാറുകളിൽ പാൽ ചേർത്തു സ്മൂത്തിയായി ഉണ്ടാക്കി കഴിക്കുക. പാലില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകൾക്ക് ബലം നൽകുന്നു. 
 

ശരീരപ്രകൃതം കൊണ്ടും പ്രായം കൂടുമ്പോൾ ശാരീരികമായുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടും പ്രത്യേകതകൾ ഏറെയുള്ള ശരീരമാണ് സ്ത്രീകളുടേത്. ആർത്തവം(periods), ഗർഭധാരണ (pregnancy), പ്രസവം, ആ‍ർത്തവവിരാമം എന്നീ പല ഘട്ടങ്ങളിലൂടെ സ്ത്രീകൾ കടന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ പലവിധ ഹോർമോൺ വ്യതിയാനങ്ങളും ശാരീരിക അസ്വസ്ഥതകളും സ്ത്രീകൾക്ക് ഉണ്ടാകാം. ശരിയായ രീതിയിലുള്ള ഭക്ഷണക്രമം സ്ത്രീകൾ പിന്തുടരാൻ പ്രത്യേകം ശ്രദ്ധിക്കുക. സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഓട്സ്...

ഫെെബറും കാർബോഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയവയാണ് ഓട്‌സ്. ഓട്സ് കഴിക്കുന്നത് ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം നൽകാൻ സഹായിക്കുന്നു. മറ്റ് ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ പ്രോട്ടീനും കൊഴുപ്പും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്.

 

 

പാൽ...

ദിവസവും ഓരോ ഗ്ലാസ് പാൽ ഓട്സ്, കോൺഫ്ലേക്സ് തുടങ്ങിയത് ഏതെങ്കിലും ചേർത്തു കഴിക്കുക. അല്ലെങ്കിൽ പഴച്ചാറുകളിൽ പാൽ ചേർത്തു സ്മൂത്തിയായി ഉണ്ടാക്കി കഴിക്കുക. പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകൾക്ക് ബലം നൽകുന്നു. 

ചെറുപയർ...

ദിവസവും ചെറുപയർ, കടല, പരിപ്പ് തുടങ്ങി ഏതെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ കഴിക്കുന്നത്  കാർബോഹൈഡ്രേറ്റും പ്രോട്ടീനും വേണ്ടത്ര കിട്ടും. 

 

 

ചീര...

ചീരയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ചീരയിൽ കൂടിയ അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവത്തിന് മുമ്പ് സ്ത്രീകളിൽ അനുഭവപ്പെടുന്ന നടുവേദന, തലവേദന എന്നിവ കുറയ്ക്കാൻ സഹായിക്കും. 

 

click me!