​ഗ്രീൻ ടീ കുടിച്ചാൽ നല്ല ഉറക്കം കിട്ടുമോ?

Web Desk   | Asianet News
Published : Oct 18, 2021, 11:50 AM ISTUpdated : Oct 18, 2021, 12:03 PM IST
​ഗ്രീൻ ടീ കുടിച്ചാൽ നല്ല ഉറക്കം കിട്ടുമോ?

Synopsis

ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളായ epigallocatechin gallate (ഇജിസിജിസി),epigallocatechin (ഇജിസി) എന്നിവ ഉൾപ്പെടുന്നു. കാപ്പി, ചോക്ലേറ്റ്, മറ്റ് ചായകൾ എന്നിവയിലും ഇത് കാണപ്പെടുന്നു. ഇത് നാഡീകോശങ്ങളുടെ പ്രവർത്തനം, മാനസികാവസ്ഥ, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഗ്രീൻ ടീയുടെ (green tea) ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. പ്രമേഹം(diabetes) നിയന്ത്രിക്കാനും കൊളസ്‌ട്രോൾ(cholesterol) കുറയ്ക്കാനും അമിത വണ്ണം(obesity) കുറയ്ക്കാനും ഗ്രീൻ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല. മാത്രമല്ല, ക്യാൻസർ, അൽഷിമേഴ്‌സ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.

കാപ്പിയും ചായയും ചേർന്ന മറ്റെല്ലാ പാനീയങ്ങളെയും അപേക്ഷിച്ച് ഗ്രീൻ ടീയിൽ കഫീൻ വളരെ കുറവാണ്. സാധാരണ ചായയിൽ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ട്. കാപ്പിയിൽ കൂടുതൽ അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീയിൽ കഫീൻ കുറവായതിനാൽ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയില്ല. ചില ആളുകൾക്ക് ഗ്രീൻ ടീ നന്നായി ഉറങ്ങാൻ സഹായിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് കവിത ദേവഗൺ പറഞ്ഞു.

ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളായ epigallocatechin gallate (ഇജിസിജിസി),epigallocatechin (ഇജിസി) എന്നിവ ഉൾപ്പെടുന്നു. കാപ്പി, ചോക്ലേറ്റ്, മറ്റ് ചായകൾ എന്നിവയിലും ഇത് കാണപ്പെടുന്നു. ഇത് നാഡീകോശങ്ങളുടെ പ്രവർത്തനം, മാനസികാവസ്ഥ, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഗ്രീൻ ടീയിൽ തിയാനൈൻ, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും മൂന്നോ നാലോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ക്ഷീണവും സമ്മർദ്ദവും കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഇതോടൊപ്പം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

ശ്വാസകോശ കാൻസർ; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്