
പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഇന്ന് 11 മുതിർന്നവരിൽ ഒരാൾ പ്രമേഹരോഗികളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2030-ഓടെ 113 ദശലക്ഷമായും 2045-ഓടെ 151 ദശലക്ഷം പേരിലും പ്രമേഹം ബാധിക്കാമെന്നും പഠനങ്ങൾ പറയുന്നു.
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ പ്രമേഹ നിയന്ത്രണത്തിൽ വലിയ പങ്ക് വഹിക്കും. കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ, ചില സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയോടൊപ്പം സ്ഥിരമായ വ്യായാമവും ഉറക്കവും അടങ്ങിയ ഡയബറ്റിസ് ഫ്രണ്ട്‌ലി ഡയറ്റിലേക്ക് മാറുന്നത് പല പ്രമേഹ സങ്കീർണതകളിൽ നിന്ന് തടയുകയും ചെയ്യും.
' ടൈപ്പ് 2 പ്രമേഹം പ്രധാനമായും ഒരു ജീവിതശൈലി തകരാറാണ്. മരുന്നുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, ജീവിതശെെലിയിലെ മാറ്റങ്ങൾ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും. അനിയന്ത്രിതമായ പ്രമേഹത്തിലേക്ക് നയിക്കുന്ന ഘടകങ്ങളിൽ അനാരോഗ്യകരമായ ഭക്ഷണമാണ് ഒന്നാമത്. വ്യായാമത്തിന്റെയും സമ്മർദ്ദത്തിന്റെയും അഭാവമാണ് മറ്റൊന്ന്...' - ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റീസ് സെന്റർ ചെയർമാനും ചീഫ് ഡയബറ്റോളജിസ്റ്റുമായ ഡോ. വി. മോഹൻ പറഞ്ഞു.
'രോഗം ഭയാനകമായ വേഗത്തിലാണ് പടരുന്നത്. ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അസാധാരണമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം.പ്രധാനമായി രണ്ട് തരത്തിലുള്ള പ്രമേഹമുണ്ട്. ടൈപ്പ് 1 പ്രമേഹം, ടൈപ്പ് 2 പ്രമേഹം...' - പ്രൈമസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ എച്ച്ഒഡി- ഇന്റേണൽ മെഡിസിൻ ഡോ. അനുരാഗ് സക്സേന പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ആര്യവേപ്പ്...
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫ്ലേവനോയ്ഡുകൾ, ട്രൈറ്റെർപെനോയിഡുകൾ, ആൻറിവൈറൽ വസ്തുക്കൾ, ഗ്ലൈക്കോസൈഡുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ വേപ്പിന്റെ ഇലകൾ പ്രമേഹത്തിനുള്ള ഫലപ്രദമായ ചികിത്സയാണ്. ആര്യവേപ്പിൻ പൊടി പഞ്ചസാര നില നിയന്ത്രിക്കാൻ സഹായിക്കുന്നു.
പാവയ്ക്ക...
പാവയ്ക്കയിൽ കാണപ്പെടുന്ന രണ്ട് പ്രധാന പദാർത്ഥങ്ങളായ ചരറ്റിൻ, മോമോർഡിസിൻ എന്നിവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട്. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ
പാവയ്ക്ക ജ്യൂസ് കഴിക്കുക. ഇത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായകമാണ്.
ഇഞ്ചി...
പതിവായി ഇഞ്ചി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ സന്തുലിതമാക്കുകയും ചെയ്യുന്നു. ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളവും ഒരിഞ്ച് ഇഞ്ചിയും ഇട്ട് തിളപ്പിക്കുക. 5 മിനിറ്റ് വേവിച്ച ശേഷം വേർതിരിക്കുക. ഇത് ദിവസവും ഒന്നോ രണ്ടോ തവണ കുടിക്കുക.
ഉലുവ...
പ്രമേഹം നിയന്ത്രിക്കാനും ഗ്ലൂക്കോസ് ടോളറൻസ് വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായിക്കും. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ ഇത് നന്നായി പ്രവർത്തിക്കുന്നു. രണ്ട് ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുക.
അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ സഹായിക്കുന്ന നാല് പാനീയങ്ങൾ