അഞ്ചുവയസ്സിനുള്ളിൽ കുട്ടികളെ പഠിപ്പിച്ചെടുക്കാം ഈ നാല് വ്യക്തിശുചിത്വശീലങ്ങൾ

By Web TeamFirst Published Jul 27, 2020, 1:18 PM IST
Highlights

കൈകളിലൂടെയാണ്​ നമ്മുടെ ശരീരത്തി​ലേക്ക്​ അണുക്കൾ പ്രവേശിക്കുന്നത്. പതിവായി കൈ കഴുകുന്നത് അസുഖങ്ങൾ വരുന്നത് തടയാൻ സഹായിക്കും. നന്നായി സോപ്പ്​ ഉപയോഗിച്ച്​ കൈകൾ വൃത്തിയാക്കുന്നത് അണുക്കൾ നശിക്കുന്നതിന് സഹായിക്കുന്നു. 

കൊറോണ വെെറസ് എന്ന മഹാമാരി ലോകമെമ്പാടും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കേണ്ടതും  സാനിറ്റെെസർ ഉപയോ​ഗിച്ച് കെെകൾ വൃത്തിയാക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യങ്ങളായി മാറിയിരിക്കുകയാണ്.

ഈ കൊവിഡ് കാലത്ത് വീട്ടിലിരുന്നാൽ പോലും ശുചിത്വത്തിന്റെ കാര്യത്തിൽ അൽപം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് കുട്ടികളിൽ. കുട്ടികളിൽ വ്യക്തിഗത ശുചിത്വത്തിന്റെ പ്രധാന്യം പറഞ്ഞ് കൊടുത്ത് മനസിലാക്കേണ്ടത് രക്ഷിതാക്കൾ തന്നെയാണ്. കുട്ടികൾക്ക് പറഞ്ഞ് കൊടുക്കേണ്ട നാല് വ്യക്തി ശുചിത്വ ശീലങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

കെെകൾ വൃത്തിയായി ഇടയ്ക്കിടെ കഴുകുക...

കൈകളിലൂടെയാണ്​ നമ്മുടെ ശരീരത്തി​ലേക്ക്​ അണുക്കൾ പ്രവേശിക്കുന്നത്. പതിവായി കൈ കഴുകുന്നത് അസുഖങ്ങൾ വരുന്നത് തടയാൻ സഹായിക്കും. നന്നായി സോപ്പ്​ ഉപയോഗിച്ച്​ കൈകൾ വൃത്തിയാക്കുന്നത് അണുക്കൾ നശിക്കുന്നതിന് സഹായിക്കുന്നു. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ചെളിയിലോ അല്ലെങ്കിൽ മണ്ണിലോ തൊട്ട ശേഷമോ, ഭക്ഷണം കഴിക്കുന്നതിന് മുമ്പോ, ചിക്കൻ, മീൻ എന്നിവ തൊട്ട ശേഷമോ, രക്തം, മൂത്രം, ഛർദ്ദി പോലുള്ള ഏതെങ്കിലും ശരീര ദ്രാവകങ്ങളിൽ സ്പർശിച്ച ശേഷമോ, മൃഗങ്ങളെ തൊട്ട ശേഷമോ, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്ത ശേഷമോ, ടോയ്‌ലറ്റിൽ പോയതിന് ശേഷമൊക്കെ കൈകൾ വൃത്തിയായി സോപ്പിട്ട്​ കഴുകാൻ കുട്ടികളെ പഠിപ്പിക്കുക. കുട്ടികളിൽ നഖം കടിക്കുന്ന ശീലമുണ്ടെങ്കിലും അത് മാറ്റിയെടുക്കുക.

കുളിക്കുമ്പോൾ...

കുട്ടികളെ ദിവസവും രണ്ട് നേരം കുളിപ്പിക്കുക. സോപ്പ്​, ബോഡിവാഷ്​ എന്നിവയിലേതെങ്കിലും ഉപയോഗിക്കാം. സോപ്പുകൾ കൂടുതൽ അണുക്കളെ നീക്കം ചെയ്യുന്നു. വൃത്തിയുള്ളതും, കഴുകി വെയിലിൽ ഉണങ്ങിയതുമായ വസ്​ത്രങ്ങൾ ധരിക്കുക. 

തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക...

കുട്ടികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കാൻ പഠിപ്പിക്കുക. തുമ്മിയ ശേഷം കെെകൾ സോപ്പ് ഉപയോ​ഗിച്ച് കഴുകാൻ പഠിപ്പിക്കുക. 

പല്ലുകൾ വൃത്തിയാക്കുക...

ദിവസവും രണ്ടുനേരം പല്ലുകളും, മോണയും വായയും ശുദ്ധമാക്കേണ്ടതുണ്ട്​ (ഉണരുമ്പോഴും ഉറങ്ങുന്നതിന് മുമ്പും). ആഹാരശേഷം പല്ലുകൾക്കിടയിൽ തങ്ങിയിരിക്കുന്ന ഭക്ഷ്യ അവശിഷ്​ടങ്ങൾ 'ഫ്ലോസ്സ്' ​(floss) ഉപയോഗിച്ച്​ നീക്കം ചെയ്യുക. 

കൊവിഡ്; പ്രതിരോധശേഷി കൂട്ടാന്‍ ഈ ആറ് ഭക്ഷണങ്ങള്‍ സഹായിക്കും...
 

click me!