
വന്ധ്യത പ്രശ്നം ഇന്ന് മിക്ക പുരുഷന്മാരിലും കണ്ട് വരുന്നു. ബീജത്തിന്റെ അളവ് കുറയുന്നത് വന്ധ്യതയ്ക്ക് പ്രധാനകാരണങ്ങളിലൊന്നായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബീജസംഖ്യയും ചലനശേഷിയും കുറയാനുള്ള കാരണങ്ങൾ പലതുണ്ട്. അണുബാധ മുതൽ ഉയർന്ന താപനിലവരെ ബീജത്തെ ബാധിക്കും.
പുരുഷ ബീജത്തിന് ഹാനീകരമാകുന്ന പല തരത്തിലുള്ള ഭക്ഷണങ്ങളുണ്ട്. ഇന്നത്തെ കാലത്തെ ഭക്ഷണരീതിയും ജീവിത ശൈലിയും എല്ലാം പുരുഷന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബീജത്തിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
ഒന്ന്...
സോയ ഉൽപ്പന്നങ്ങൾ ബീജത്തിന്റെ അളവ് കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. ഇത് ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവ് വരുത്തുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ബോസ്റ്റൺ ഐവിഎഫ് ഫെർട്ടിലിറ്റി ക്ലിനിക്കിലെ വിദഗ്ധർ 99 പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ അമിതമായി സോയ കഴിക്കുന്നത് ശുക്ലത്തിന്റെ അളവ് കുറയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു.
രണ്ട്...
എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഇത് പുരുഷ ഹോർമോണായ ടെസ്റ്റിറോണിന്റെ അളവിൽ കുറവ് വരുത്തുകയും ബീജോത്പാദനം കുറയ്ക്കുകയും ചെയ്യും.
മൂന്ന്...
പ്രോസസ്ഡ് മീറ്റ് പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെയും ഇത് ബാധിക്കും. ഇവ ബീജത്തെ നശിപ്പിക്കുമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു.
നാല്...
ചീസിന്റെയും കൊഴുപ്പ് കൂടിയ (full-fat) പാലുൽപ്പന്നങ്ങളുടെയും ഉപയോഗം പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണത്തെ ബാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ശരീരത്തിനാവശ്യമായ കാൽസ്യം, വൈറ്റമിൻ ഡി എന്നിവ പാലുൽപ്പന്നങ്ങളിൽ നിന്നാണ് ലഭിക്കുന്നതെങ്കിലും ഇവ സ്പേം കൗണ്ടിനെ ദോഷകരമായാണ് ബാധിക്കുക.
പുരുഷന്മാർ ഈ ഭക്ഷണം കഴിക്കുന്നത് ശുക്ലത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam