പ്രമേഹരോ​ഗികൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട നാല് സൂപ്പർ ഫുഡുകൾ

Published : Oct 12, 2022, 12:40 PM IST
പ്രമേഹരോ​ഗികൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട നാല് സൂപ്പർ ഫുഡുകൾ

Synopsis

' പ്രമേഹരോഗികൾ പൂർണ്ണമായും സംസ്കരിക്കാത്ത ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പ്രഭാതഭക്ഷണത്തിൽ ധാന്യങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ, പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തുക...' -  ”ബിഎൽകെ-മാക്സ് സെന്റർ ഫോർ ഡയബറ്റിസ്, തൈറോയ്ഡ്, ഒബിസിറ്റി ആന്റ് എൻഡോക്രൈനോളജി സീനിയർ ഡയറക്ടർ ഡോ. അശോക് കുമാർ ജിംഗൻ പറഞ്ഞു. 

പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ശരീരത്തിന് ഊർജം നൽകുന്നതാണ് പ്രാതൽ.  പ്രമേഹമുള്ളവർക്ക് ഇഷ്ടമുള്ള അളവിൽ എല്ലാ ഭക്ഷണങ്ങളും കഴിക്കാൻ കഴിഞ്ഞേക്കില്ല. അവർ കൂടുതൽ ശ്രദ്ധാലുവായിരിക്കുകയും. അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയും വേണം. 

'പ്രമേഹരോഗികൾ പൂർണ്ണമായും സംസ്കരിക്കാത്ത ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പ്രഭാതഭക്ഷണത്തിൽ ധാന്യങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ, പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തുക...'-  ”ബിഎൽകെ-മാക്സ് സെന്റർ ഫോർ ഡയബറ്റിസ്, തൈറോയ്ഡ്, ഒബിസിറ്റി ആന്റ് എൻഡോക്രൈനോളജി സീനിയർ ഡയറക്ടർ ഡോ. അശോക് കുമാർ ജിംഗൻ പറഞ്ഞു. ആരോഗ്യകരമായ ശരീരത്തിനായി പ്രമേഹരോഗികൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ...

ഓട്സ്...

കാർബോഹൈഡ്രേറ്റിന്റെ ഉറവിടമായ ഓട്‌സിൽ നാരുകളാൽ സമ്പുഷ്ടമായതിനാൽ കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കും. രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലുള്ളതും സ്ഥിരതയുള്ളതുമാണെന്ന് ഉറപ്പുവരുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഓട്സ് സഹായിക്കുന്നു. ഓട്‌സിന് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് (ജിഐ) സ്‌കോർ ഉണ്ട്. കൂടാതെ ലയിക്കുന്ന നാരുകളും ഓട്‌സിലെ ഗുണകരമായ സംയുക്തങ്ങളും പ്രമേഹത്തം  നിയന്ത്രിക്കാൻ സഹായിച്ചേക്കാം.

മുട്ട...

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രഭാതഭക്ഷണത്തിൽ മുട്ടയും ഉൾപ്പെടുത്താം. മുട്ടയിൽ കലോറി കുറവും പ്രോട്ടീനും കൂടുതലാണ്. പഞ്ചസാരയുടെ അളവും ആരോഗ്യവും നിലനിർത്താൻ മുട്ട സഹായിക്കുന്നു.
പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മുട്ട പോലുള്ള പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും. മുട്ടയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഓരോന്നിനും 80 കലോറി മാത്രമാണ്.

ചിയ വിത്തുകൾ...

ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ചിയ വിത്തുകൾക്ക് ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ ഗുണം ചെയ്യും.

തെെര്...

പ്രോട്ടീൻ നിറഞ്ഞതാണ് തെെര്. തൈരിലെ ബാക്ടീരിയകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. 
തൈരിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്. ഇത് പ്രമേഹമുള്ളവർക്ക് അനുയോജ്യമാണ്. നല്ല അളവിൽ പ്രോട്ടീൻ, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമാണിത്. തൈരിൽ കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും ഉണ്ട്. 

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന നാല് ഹെൽത്തി ഡ്രിങ്കുകൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!