ഫ്രാൻസിൽ ആദ്യമായി മനുഷ്യനിൽ ഷാമോണ്ട വൈറസ് ബാധ സ്ഥിരീകരിച്ചു

Published : Oct 24, 2026, 02:47 PM IST
Shamonda Virus

Synopsis

രോഗബാധയുള്ള ഈച്ചകളുടെ കടിയിലൂടെയാണ് വൈറസ് പകരുന്നത്. രോഗബാധയുള്ള കന്നുകാലികളെ കടിക്കുന്നതോടെ ഈ പ്രാണികൾ രോഗവാഹകരായി മാറുന്നു. ഷാമോണ്ട വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുമെന്നതിന് തെളിവുകളൊന്നുമില്ല.

മൃഗങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന ഷാമോണ്ട വൈറസ് മനുഷ്യനിൽ സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്നുള്ള രോഗബാധിതൻ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗബാധിതനായ വ്യക്തിക്ക് രോഗപ്രതിരോധ ശേഷി കുറവായിരുന്നുവെന്നും 60 വയസ്സിനോടടുത്ത് പ്രായമുണ്ടായിരുന്ന അദ്ദേഹം മരണപ്പെട്ടുവെന്നും ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മൃഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഷാമോണ്ട വൈറസ്, 'ഓർത്തോബൂണിയവൈറസ്' (Orthobunyavirus) വിഭാഗത്തിൽപ്പെട്ട ഒന്നാണ്. കന്നുകാലികൾ, ആടുകൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളെയാണ് ഷാമോണ്ട വൈറസ് പ്രധാനമായും ബാധിക്കുന്നത്. 'മിഡ്ജ്' (midge) എന്ന് വിളിക്കപ്പെടുന്ന ഈച്ചയോട് സാമ്യമുള്ള ചെറിയ പ്രാണികളുടെ കടിയിലൂടെയാണ് മൃഗങ്ങൾക്കിടയിൽ ഈ വൈറസ് പടരുന്നതെന്ന് കരുതപ്പെടുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എന്താണ് ഷാമോണ്ട വൈറസ്?

1960-കളുടെ മധ്യത്തിൽ നൈജീരിയയിലെ കന്നുകാലികളിലാണ് ഷാമോണ്ട (Shamonda) വൈറസിനെ ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം ആഫ്രിക്കയുടെയും ഏഷ്യയുടെയും വിവിധ ഭാഗങ്ങളിൽ ഇടയ്ക്കിടെ ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കടിക്കുന്ന തരം ചെറുപ്രാണികൾ വഴിയാണ് ഷാമോണ്ട വൈറസ് പകരുന്നത്. ഇത് പ്രധാനമായും കന്നുകാലികളെയാണ് ബാധിക്കുന്നതെങ്കിലും ആടുകൾ, കുതിരകൾ, എന്നിവയിലും ഈ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

മൃഗങ്ങളിൽ കാണപ്പെടുന്ന ലക്ഷണങ്ങളിൽ പനി, വയറിളക്കം, വിശപ്പില്ലായ്മ, പാൽ ഉൽപ്പാദനത്തിൽ കുറവ്, ഗർഭമലസൽ അല്ലെങ്കിൽ നവജാത മൃഗങ്ങളിൽ ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ പോലുള്ള ഗുരുതരമായ പ്രത്യുൽപാദന സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്നതായി വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് വ്യക്തമാക്കുന്നു.

രോഗബാധയുള്ള ഈച്ചകളുടെ (midges) കടിയിലൂടെയാണ് വൈറസ് പകരുന്നത്. രോഗബാധയുള്ള കന്നുകാലികളെ കടിക്കുന്നതോടെ ഈ പ്രാണികൾ രോഗവാഹകരായി മാറുന്നു. ഷാമോണ്ട വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുമെന്നതിന് തെളിവുകളൊന്നുമില്ല. കൂടാതെ, രോഗബാധയുള്ള കന്നുകാലികളെയോ മറ്റ് വളർത്തുമൃഗങ്ങളെയോ സ്പർശിക്കുന്നതിലൂടെയോ, അവയെ കൈകാര്യം ചെയ്യുന്നതിലൂടെയോ, അല്ലെങ്കിൽ അവയുടെ അടുത്ത് നിൽക്കുന്നതിലൂടെയോ നേരിട്ട് ഈ വൈറസ് ബാധിക്കില്ല. ഷാമോണ്ട വൈറസ് മനുഷ്യരിൽ എന്തെല്ലാം ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നതെന്നത് വ്യക്തമായ തെളിവുകളൊന്നുമില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

World Polio Day : പോളിയോ വാക്സിനെക്കുറിച്ച് ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
രണ്ട് വയസുകാരി ബാറ്ററി വിഴുങ്ങി, ആശങ്കയുടെ മണിക്കൂറുകൾ; ഒടുവിൽ ആശ്വാസം