
സമ്മർദ്ദം (stress) നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. നമ്മൾ ഏത് തൊഴിലിൽ ഏർപ്പെട്ടാലും സ്ട്രെസ് നേരിടാം. വാർദ്ധക്യ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനും മറ്റ് രോഗങ്ങൾക്ക് നമ്മെ അടിമപ്പെടുത്തുന്നതിനും സമ്മർദ്ദത്തിനാകും. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിൽ പ്രധാനമായും പായ്ക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ, നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും വാർദ്ധക്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
' മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക ആക്രമണത്തെ ഞങ്ങൾ അഭിമുഖീകരിക്കുകയാണ്. രോഗവും വാർദ്ധക്യവും അനിവാര്യമാണ്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പോലെ മറ്റൊന്നും നിങ്ങളുടെ കോശങ്ങളെ ചെറുപ്പവും ഊർജ്ജസ്വലവും രോഗരഹിതവും നിലനിർത്തുന്നില്ല....' - പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
രുചികരവും ആരോഗ്യകരവുമായ ഭക്ഷണം തിരഞ്ഞെടുക്കുക. പോളിഫെനോൾ അടങ്ങിയ ആന്റി-ഏജിംഗ് അടങ്ങിയ കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക. പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും നമ്മെ ചെറുപ്പമാക്കാനും കഴിയുന്ന ആറ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നും അവർ കുറിച്ചു.
ഒന്ന്...
പോഷകങ്ങളുടെ കലവറയാണ് ക്യാരറ്റ്. കൊളസ്ട്രോൾ കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ക്യാരറ്റ് സഹായിക്കുന്നു. ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
രണ്ട്...
മുന്തിരിയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാനുള്ള കഴിവ് മുന്തിരിയ്ക്കുണ്ടെന്നും പഠനങ്ങൾ പറയുന്നു.
മൂന്ന്...
ശക്തമായ ആന്റി-ഏജിംഗ് കഴിവുകൾ സവാളയിലും അടങ്ങിയിട്ടുണ്ട്. അവയിൽ ക്വെർസെറ്റിൻ (quercetin) ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയാൻ സഹായിക്കുന്നു. നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
നാല്...
തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട് - ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണിത്. - ഇത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. കൂടാതെ ക്യാൻസറിനെ പ്രതിരോധിക്കുന്നതും വാർദ്ധക്യം തടയുന്നതുമായ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
അഞ്ച്...
പാലക്ക് ചീരയിൽ ല്യൂട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി-ഏജിംഗ് ഗുണങ്ങളുള്ളതും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഡിഎൻഎ നന്നാക്കാൻ സഹായിക്കുന്ന ഫോളിക് ആസിഡും ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.
ആറ്...
കാബേജിൽ ഇൻഡോൾ-3-കാർബിനോൾ (Indole-3-carbinol) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് ക്യത്യമാക്കാൻ സഹായിക്കുന്നു, കൂടാതെ പ്രായമാകൽ ലക്ഷണങ്ങളും തടയുന്നു.