Oral Sex : വാനിലയുടെ മണമുള്ള ഈ പാന്റീസ് ഓറൽ സെക്‌സിനിടെയുള്ള അണുബാധ തടയാൻ ഫലപ്രദമെന്ന് എഫ്ഡിഎ

Web Desk   | Asianet News
Published : May 16, 2022, 05:13 PM ISTUpdated : May 16, 2022, 05:39 PM IST
Oral Sex :  വാനിലയുടെ മണമുള്ള ഈ പാന്റീസ് ഓറൽ സെക്‌സിനിടെയുള്ള അണുബാധ തടയാൻ ഫലപ്രദമെന്ന് എഫ്ഡിഎ

Synopsis

ഈ പാന്റീസ് എസ്ടിഡിക്കെതിരെ ഫലപ്രദമാണെങ്കിലും ഗർഭനിരോധന മാർഗ്ഗമല്ലെന്നും ഗർഭം തടയാൻ ഉപയോഗിക്കാൻ കഴിയില്ലെന്നും എഫ്ഡിഎ മുന്നറിയിപ്പ് നൽകുന്നു.

ഓറൽ സെക്‌സിനിടെ (Oral Sex) യോനിയിൽ നിന്നോ മലദ്വാരത്തിൽ നിന്നോ പകരുന്ന എസ്ടിഐ അണുബാധകൾക്കെതിരെയുള്ള സംരക്ഷണത്തിന് 'അൾട്രാത്തിൻ പാന്റീസ്' (ultrathin panties) ഫലപ്രദമാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. ഓറൽ സെക്‌സിനിടെയുള്ള ലൈംഗിക രോഗങ്ങൾ പിടിപെടാതിരിക്കാൻ ലോറൽസ് ബ്രാൻഡ് നിർമ്മിച്ച  പ്രത്യേക അൾട്രാത്തിൻ പാന്റീസ് ഏറെ ഫലപ്രദമാണെന്ന് എഫ്ഡിഎ വ്യക്തമാക്കി.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌ട്രെച്ചി പാന്റീസ് ലാറ്റക്‌സ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഉൽപ്പന്നത്തിന് വാനില സു​ഗന്ധമാണ് നൽകിയിട്ടുള്ളതെന്നും ബ്രാൻഡ് അധികൃതർ പറയുന്നു. ഈ പാന്റീസ് എസ്ടിഡിക്കെതിരെ ഫലപ്രദമാണെങ്കിലും ഗർഭനിരോധന മാർഗ്ഗമല്ലെന്നും ഗർഭം തടയാൻ ഉപയോഗിക്കാൻ കഴിയില്ലെന്നും എഫ്ഡിഎ മുന്നറിയിപ്പ് നൽകുന്നു.

ഹെർപ്പസ്, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ അണുബാധകൾ ഓറൽ സെക്സിലൂടെ പകരാമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. എച്ച്ഐവി പകരാനുള്ള സാധ്യത യോനിയിൽ നിന്ന് ഓറൽ സെക്‌സ് വഴി വളരെ കുറവായി കണക്കാക്കപ്പെടുന്നുവെന്ന് സിഡിസി പറഞ്ഞു. എന്നാൽ എച്ച്പിവി ഹ്യൂമൻ പാപ്പിലോമ വൈറസ് വളരെ എളുപ്പത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നു. 

'അൾട്രാത്തിൻ പാന്റീസ്' ഓറൽ സെക്‌സ് സമയത്ത് എസ്ടിഐകളിൽ നിന്ന് പരിരക്ഷിക്കുന്നതിനുള്ള മറ്റൊരു മാർ​ഗമാണെന്ന് എഫ്ഡിഎയുടെ ഡയറക്ടർ കോർട്ട്‌നി ലിയാസ് പറഞ്ഞു. ഓറൽ സെക്‌സ് സമയത്ത് സംരക്ഷണത്തിനായി മുമ്പ് അംഗീകൃതമായ ഒരേയൊരു ഉൽപ്പന്നം ഡെന്റൽ ഡാം (dental dam) ആയിരുന്നു.

ഓറല്‍ സെക്‌സ്...

സെക്‌സില്‍ തന്നെയുള്ള പല രീതികളില്‍ ഒന്നാണ് ഓറല്‍ സെക്‌സ്. ശരീയായ രീതിയിൽ ഓറൽ സെക്സ് ചെയ്യുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഏറെ ഗുണകരമാണ്. ശരിയായ രീതി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് നല്ല ശാരീരിക ശുചിത്വമാണ്. രക്തസമ്മർദ്ദം ക്രമീകരിക്കുന്നതിനും ഹൃദയാരോഗ്യത്തിനുമെല്ലാം ഉത്തമമാണ് ഓറൽ സെക്സ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഓറൽ സെക്സ് സുരക്ഷിതമല്ലെന്നും ചില ലൈംഗിക രോഗങ്ങൾ അല്ലെങ്കിൽ അണുബാധകൾക്ക് (എസ്ടിഐ / എസ്ടിഡി) കാരണമാകാമെന്ന് നോയിഡയിലെ മദർഹുഡ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. സന്ദീപ് ചദ്ദ പറയുന്നു. 

'' സുരക്ഷിതമല്ലാത്ത ഓറൽ സെക്സിലൂടെ നാല് തരം അണുബാധകൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഓറൽ സെക്‌സിന്റെ സമയത്ത് കോണ്ടം ഉപയോ​​ഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സുരക്ഷിതമായ ലൈംഗികബന്ധത്തിലൂടെ നിരവധി രോ​ഗങ്ങളെ തടയാനാകും'' . - ഡോ. സന്ദീപ് പറഞ്ഞു.

Read more സെക്സിനോട് ​ഗുഡ് ബെെ പറഞ്ഞുവോ ? അറിയാം ചില കാര്യങ്ങൾ

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം