വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ പഴങ്ങൾ കഴിച്ചോളൂ

Published : Jul 30, 2024, 01:41 PM ISTUpdated : Jul 30, 2024, 02:25 PM IST
വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ പഴങ്ങൾ കഴിച്ചോളൂ

Synopsis

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. ഇതിൽ വെള്ളം കൂടുതലാണെങ്കിലും കലോറി കുറവാണ്. ഇത് വിശപ്പ് നിയന്ത്രിക്കും. ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.

അമിതവണ്ണം നിങ്ങളിൽ പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ്. ഭാരം കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. വണ്ണം കുറയ്ക്കുന്നതിൽ പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് തന്നെ ഭാരം കുറയ്ക്കാവുന്നതാണ്. ഭാരം കുറയ്ക്കാനായി ഡയറ്റിലാണോ നിങ്ങൾ? എങ്കിൽ നിർബന്ധമായും നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട പഴങ്ങളെ കുറിച്ചാണ് പറയുന്നത്.

തണ്ണിമത്തൻ

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. ഇതിൽ വെള്ളം കൂടുതലാണെങ്കിലും കലോറി കുറവാണ്. ഇത് വിശപ്പ് നിയന്ത്രിക്കും. ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ട് കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുള്ളതുമായ പഴമാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമതയ്ക്കും ഗുണം ചെയ്യും.

ആപ്പിൾ

ആപ്പിളിൽ കലോറി കുറവാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ദിവസവും ഒരു  ആപ്പിൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന്  സഹായിക്കുന്നു.

കിവിപ്പഴം

കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടങ്ങിയ കിവി ശരീരഭാരം നിയന്ത്രിക്കുന്നതിലും ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്തുന്നതിലും സഹായിക്കുന്നു. ദിവസവും ഒരു കിവിപ്പഴം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

ബെറിപ്പഴങ്ങൾ

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ബെറിപ്പഴം സഹായിക്കും. ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി തുടങ്ങിയ ബെറികൾ പല കാരണങ്ങളാൽ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

ഓറഞ്ച്

ഓറഞ്ചിൽ വിറ്റാമിൻ സി, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.. ഓറഞ്ചിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ, ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.

ഈ ജീവിതശെെലി രോ​ഗം ഹൃദ്രോ​ഗം മാത്രമല്ല പ്ര​മേഹ സാധ്യതയും കൂട്ടുന്നു ; വിദ​ഗ്ധർ പറയുന്നത്
 

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്