എണ്ണ അധികം ഉപയോ​ഗിക്കേണ്ട, പകരം ചെയ്യേണ്ടത്...

Web Desk   | Asianet News
Published : Nov 13, 2020, 09:56 AM ISTUpdated : Nov 13, 2020, 10:03 AM IST
എണ്ണ അധികം ഉപയോ​ഗിക്കേണ്ട, പകരം ചെയ്യേണ്ടത്...

Synopsis

എണ്ണ അമിതമായി ഉപയോഗിക്കുമ്പോൾ, കൊഴുപ്പുകൾ ശരീരത്തിൽ സംഭരിക്കപ്പെടുകയും രക്തപ്രവാഹത്തെ ബാധിക്കുകയോ തടയുകയോ ചെയ്യുന്നു. മാത്രമല്ല, ഹൃദയ ധമനികളിലെ തടസ്സങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്. 

എണ്ണയുടെ അമിത ഉപയോ​ഗം ഹൃദയാഘാതം, അണ്ഡാശയ അർബുദം, പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, സന്ധി വേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം.

എണ്ണയില്ലാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്ന് 'ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ' (എഫ്എസ്എസ്എഐ) വ്യക്തമാക്കുന്നു.

എണ്ണയുടെ ഉപയോ​ഗം എങ്ങനെ കുറയ്ക്കാമെന്നതിനെ കുറിച്ചും എഫ്എസ്എസ്എഐ വ്യക്തമാക്കുന്നു. എല്ലാത്തരം എണ്ണയിലും അവശ്യ കൊഴുപ്പുകളുണ്ട്.

എണ്ണ അമിതമായി ഉപയോഗിക്കുമ്പോൾ, കൊഴുപ്പുകൾ ശരീരത്തിൽ സംഭരിക്കപ്പെടുകയും രക്തപ്രവാഹത്തെ ബാധിക്കുകയോ തടയുകയോ ചെയ്യുന്നു. മാത്രമല്ല, ഹൃദയ ധമനികളിലെ തടസ്സങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്. 

എണ്ണയുടെ ഉപയോ​ഗം കുറയ്ക്കാൻ ചെയ്യേണ്ടത്...

1. ചിക്കൻ പോലുള്ളവ പരമാവധി ഗ്രിൽ ചെയ്തെടുക്കുക. മാത്രമല്ല, പച്ചക്കറികൾ വേവിച്ചോ അല്ലാതെയോ കഴിക്കാൻ ശ്രമിക്കുക.

2. എണ്ണയിലുള്ള ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക. പകരം, ആവിയിൽ വേവിച്ച പലഹാരങ്ങൾ കഴിക്കുക.

3. അവശ്യ ഫാറ്റി ആസിഡുകൾ ലഭിക്കുന്നതിന് സൂര്യകാന്തി എണ്ണ, തവിട് എണ്ണ, ഫ്ളാക്സ് സീഡ് ഓയിൽ, എള്ളെണ്ണ, കടുകെണ്ണ, തുടങ്ങിയ എണ്ണകൾ ഉപയോഗിക്കുക.

അറിയൂ അപകടകാരിയായ കൊവിഡ് 19 ന്യുമോണിയയെ കുറിച്ച്; ലക്ഷണങ്ങള്‍...

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?