പ്രമേഹരോ​ഗികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് സൂപ്പർഫുഡുകൾ

Web Desk   | Asianet News
Published : Nov 12, 2020, 12:43 PM IST
പ്രമേഹരോ​ഗികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് സൂപ്പർഫുഡുകൾ

Synopsis

. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണമായിരിക്കണം പ്രമേഹമുള്ളവർ കഴിക്കേണ്ടത്. പ്രമേഹരോഗികൾക്ക് കുറഞ്ഞ ജിഐ (glycemic index) അടങ്ങിയ ഭക്ഷണമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. 

പ്രമേഹത്തെ ഫലപ്രദമായി മറികടക്കാൻ ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണമായിരിക്കണം പ്രമേഹമുള്ളവർ കഴിക്കേണ്ടത്. പ്രമേഹരോഗികൾക്ക് കുറഞ്ഞ ജിഐ (glycemic index) അടങ്ങിയ ഭക്ഷണമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ചതെന്ന് കരുതുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഫാറ്റി ഫിഷ്...

ഫാറ്റി ഫിഷുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. അതിനാൽ പ്രമേഹ 3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും. ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ സാൽമൺ മത്സ്യത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

 

 

സിട്രസ് പഴങ്ങൾ...

സിട്രസ് പഴങ്ങൾക്ക് നിരവധി അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ നൽകാൻ കഴിയും. ഇവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സിട്രസ് പഴങ്ങൾ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. സിട്രസ് പഴങ്ങളിൽ ജിഐ അളവ് കുറവാണ്. 

 നട്സ്...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് നട്സ്.  ഒമേഗ -3, ഫൈബർ, മഗ്നീഷ്യം, മറ്റ് ധാതുക്കളും വിറ്റാമിനുകളും ഇവയിൽ അടങ്ങിയിരിക്കുന്നു. നട്സിൽ ജി‌ഐയുടെ അളവ് കുറവാണ്. പ്രമേഹരോഗികൾക്ക് ലഘുഭക്ഷണത്തിന് നട്സ് തിരഞ്ഞെടുക്കാം. വറുത്ത അല്ലെങ്കിൽ ഉപ്പിട്ട നട്സുകൾ കഴിക്കരുത്. ബദാം, വാൽനട്ട് എന്നിവയാണ് പ്രമേഹരോ​ഗികൾക്ക് കഴിക്കാവുന്ന രണ്ട് തരം നട്സുകൾ എന്ന് പറയുന്നത്. നട്സുകൾ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു.

 

 

ഇലക്കറികൾ...

ഇലക്കറികൾ വളരെ പോഷകഗുണമുള്ളവയാണ്. പ്രമേഹരോഗികൾക്കും ഇവ ഗുണം ചെയ്യും. പ്രമേഹമുള്ളവർ  ചീര, മറ്റ് ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തുക. 

ധാന്യങ്ങൾ...

ദി ജേണൽസ് ഓഫ് ന്യൂട്രീഷ്യൻ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ധാന്യങ്ങൾ കഴിക്കുന്നത് ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ബ്രൗൺ റൈസ്, ബാർലി എന്നിവ പ്രമേഹമുള്ളവർക്ക് മികച്ച ഭക്ഷണങ്ങളാണ്. 

കൊവിഡ് കാലത്തെ ആഘോഷങ്ങള്‍ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കണം...


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബ്ലഡ് ഷുഗർ അളവ് കൂടുതലാണെന്നതിന്റെ 6 ലക്ഷണങ്ങൾ ഇതാണ്
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ