German Shepherd Dog : നാല് വൃഷണങ്ങൾ, രണ്ട് ലിംഗങ്ങൾ, ആറ് കാലുകളുമായി ജനിച്ച് നായ; ശസ്ത്രക്രിയ വിജയകരം

Web Desk   | Asianet News
Published : Apr 11, 2022, 12:36 PM ISTUpdated : Apr 11, 2022, 12:48 PM IST
German Shepherd Dog :  നാല് വൃഷണങ്ങൾ, രണ്ട് ലിംഗങ്ങൾ, ആറ് കാലുകളുമായി ജനിച്ച് നായ; ശസ്ത്രക്രിയ വിജയകരം

Synopsis

കഴിഞ്ഞ ഡിസംബറിൽ മൃഗാശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. ജെ തോബിയാസും നിക്കോളാസ് വെച്ചിയോയും രാഗയിലെ അധിക കാലുകളും പെൽവിസും നീക്കം ചെയ്യുന്നതിനായി ആദ്യത്തെ ശസ്ത്രക്രിയ ചെയ്തു.

ഏഴ് മാസം പ്രായമുള്ള രാഗ എന്ന ജർമൻ ഷെപ്പേർഡ് നായയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ആറ് കാലുകളും നാല് വൃഷണങ്ങളും രണ്ട് ലിംഗങ്ങളുമായാണ് രാഗ എന്ന ഈ നായ ജനിച്ചത്. മണിക്കൂറോളം നടന്ന ശസ്ത്രക്രിയയിലൂടെ അധിക അവയവങ്ങൾ നീക്കം ചെയ്യുകയും നായ ഇപ്പോൾ ആരോഗ്യത്തോടെയിരിക്കുക യാണെന്നും ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു. 

ഞങ്ങളെ ഞെട്ടിപ്പിട്ടു. രാഗ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫിഷേഴ്സിലെ വിസിഎ അഡ്വാൻസ്ഡ് വെറ്ററിനറി കെയർ സെന്ററിലെ ആശുപത്രി മാനേജർ അനിത ഹോൺ പറഞ്ഞു. ഒരു രക്ഷാപ്രവർത്തകൻ 2021 ലാണ് രാഗയെ ആദ്യമായി ക്ലിനിക്കിലേക്ക് കൊണ്ടുവന്നത്. ജനിച്ച് അന്ന് അവൻ ക്ലിനിക്കിൽ എത്തുമ്പോൾ മരിക്കുമെന്നാണ് കരുതിയത്. സാധാരണയായി അധിക അവയവങ്ങളും കൈകാലുകളുമായി ജനിക്കുന്ന മൃഗങ്ങൾ അധിക നാൾ ജീവിക്കാറില്ലെന്നും ടെക്നീഷ്യൻ സൂപ്പർവൈസറായ ജിന എലിയട്ട് പറഞ്ഞു.

രാഗയുടെ വൻകുടലുകളിലൊന്ന് ബാക്‌ടീരിയ നിറഞ്ഞ മലമൂത്ര വിസർജ്യങ്ങൾ അവന്റെ രണ്ട് ലിംഗങ്ങളിലേക്കും മൂത്രസഞ്ചിയിലേക്കും എത്തിയതിനാൽ ഗുരുതരമായ അണുബാധയ്‌ക്ക് കാരണമായി. അവനെ രക്ഷിക്കാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടി വന്നുവെന്നും അനിത ഹോൺ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ മൃഗാശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. ജെ തോബിയാസും നിക്കോളാസ് വെച്ചിയോയും രാഗയിലെ അധിക കാലുകളും പെൽവിസും നീക്കം ചെയ്യുന്നതിനായി ആദ്യത്തെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായതിന് ശേഷം ഫെബ്രുവരിയിൽ രാഗ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയായി.

രണ്ടാമത്തെ ശസ്ത്രക്രിയയിൽ ലിംഗവും മൂത്രനാളിയും ഉൾപ്പെടെയുള്ള അനാവശ്യമായ മിക്ക അവയവങ്ങളും നീക്കം ചെയ്തു. രണ്ട് ലിംഗങ്ങളുള്ള ഒരു മൃഗത്തെ താൻ മുമ്പ് കണ്ടിട്ടില്ലെന്നും ഇതൊരു അപൂർവ്വ കേസാണെന്നും ഡോ. ടോബിയാസ് പറഞ്ഞു.

Read more  'ഇവർ നമ്മുടെ പൊന്നോമനകൾ', ഇന്ന് ദേശീയ വളര്‍ത്തുമൃഗ ദിനം
 

PREV
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും