World Parkinson's Day 2022 : പാർക്കിൻസൺസ് രോ​ഗം; ഭക്ഷണകാര്യത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്...

By Web TeamFirst Published Apr 11, 2022, 10:43 AM IST
Highlights

പാര്‍ക്കിന്‍സണ്‍സ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത് പ്രായമായവരെ ബാധിക്കുന്നൊരു രോഗമാണെന്ന ചിന്തയാണ് മിക്കവരിലും ആദ്യം വരിക. എന്നാല്‍ അപൂര്‍വ്വമായാണെങ്കിലും കുട്ടികളെയും പാര്‍ക്കിന്‍സണ്‍സ് ബാധിക്കാറുണ്ട്. 'ജൂവനൈല്‍ പാര്‍ക്കിന്‍സണ്‍സ്' എന്നാണിത് അറിയപ്പെടുന്നത്.

ഇന്ന് ഏപ്രിൽ 11. ലോക പാർക്കിൻസൺസ് ദിനം (World Parkinson's Day). എല്ലാ വർഷവും പാർക്കിൻസൺസ് രോഗത്തെ കുറിച്ച് ആവശ്യമായ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ ദിവസം ആചരിച്ച് വരുന്നത്. ഈ രോഗത്തിന്റെ പ്രാധാന്യം അത് ബാധിച്ച വ്യക്തിയെ എത്രത്തോളം ആരോഗ്യവാനാക്കി സാമൂഹികഘടനയിൽ ചേർത്തുനിർത്താം, രോഗീ പരിചരണത്തിന്റെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാകാം എന്നീ കാര്യങ്ങളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. 

പാർക്കിൻസൺസ് എന്ന് കേൾക്കുമ്പോൾ തന്നെ അത് പ്രായമായവരെ ബാധിക്കുന്നൊരു രോഗമാണെന്ന ചിന്തയാണ് മിക്കവരിലും ആദ്യം വരിക. എന്നാൽ അപൂർവ്വമായാണെങ്കിലും കുട്ടികളെയും പാർക്കിൻസൺസ് ബാധിക്കാറുണ്ട്. 'ജൂവനൈൽ പാർക്കിൻസൺസ്' എന്നാണിത് അറിയപ്പെടുന്നത്.

മസ്തിഷ്കത്തിന്റെ ഒരു ഭാഗത്തെ സബ്സ്റ്റാന്റിയ നിഗ്ര ( substantia nigra) എന്ന ഡോപാമൈൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ വഷളാകാൻ തുടങ്ങുമ്പോഴാണ് ന്യൂറോഡിജനറേറ്റീവ് മൂവ്മെന്റ് ഡിസോർഡർ സംഭവിക്കുന്നത്. ഇത് പ്രധാനമായും 60 വയസ്സിനു മുകളിലുള്ള ആളുകളെയാണ് ബാധിക്കുന്നത്. എന്നിരുന്നാലും ചെറുപ്പക്കാർക്കും അപകടസാധ്യതയുണ്ട്. കൈകാലുകളിൽ വിറയൽ, ഭാവപ്രശ്നങ്ങൾ, ഉറക്ക പ്രശ്നങ്ങൾ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ.

ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ പാർക്കിൻസൺസ് രോ​ഗം  നിയന്ത്രിക്കാനാകും. ' പാർക്കിൻസൺസ് രോഗ ലക്ഷണങ്ങളുള്ള ഒരു വ്യക്തിയെ സഹായിക്കുന്ന വിവിധതരം ഭക്ഷണങ്ങളുണ്ട്. മത്സ്യ എണ്ണകൾ, ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം, വിറ്റാമിൻ ബി 1, സി, ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ അവയിൽ ചിലതാണ്...'- Porvoo Transition കെയറിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ ഷാ പറയുന്നു.

ഒമേഗ -3 ഫാറ്റി ആസിഡുകൾ നാഡി വീക്കം കുറയ്ക്കുന്നതിനും ന്യൂറോ ട്രാൻസ്മിഷൻ വർദ്ധിപ്പിക്കുന്നതിനും ന്യൂറോ ഡിജനറേഷൻ തടയുന്നതിനും സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പാർക്കിൻസൺസ് രോഗികൾക്ക് കൂടുതൽ ഒമേഗ 3 അടങ്ങിയ ഫാറ്റി ഫിഷ് കഴിക്കുകയോ ഒമേഗ -3 സപ്ലിമെന്റ് കഴിക്കുകയോ ചെയ്യുന്നത് കൂടുതൽ നല്ലതാണെന്നും ഡോ. സന്തോഷ് കുമാർ കൂട്ടിച്ചേർത്തു. 

രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ പഞ്ചസാര, സോഡിയം, ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്താനും ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ധാരാളം കഴിക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ, കടും നിറമുള്ളതും ഇരുണ്ടതുമായ പഴങ്ങളും പച്ചക്കറികളും രോഗികൾ കഴിക്കണമെന്നും അദ്ദേഹം പറയുന്നു. പാർക്കിൻസൺസ് രോഗമുള്ള ഒരാൾ സംസ്കരിച്ചതോ ഉയർന്ന കൊളസ്ട്രോൾ ഉള്ളതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക. 

Read more പാര്‍ക്കിന്‍സണ്‍സിന്‍റെ ഈ അപകട സൂചനകള്‍ തിരിച്ചറിയാം.

click me!