വണ്ണം കുറയ്ക്കാൻ ഇഞ്ചി; കഴിക്കേണ്ടത് ഇങ്ങനെ

By Web TeamFirst Published Jun 30, 2021, 9:17 PM IST
Highlights

ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. വണ്ണം കുറയ്ക്കാൻ ഇഞ്ചി രണ്ട് രീതിയിൽ കഴിക്കാം.
 

മിക്ക അടുക്കളയിലും എപ്പോഴും കാണുന്ന ഒരു സാധാരണ ചേരുവയാണ് ഇഞ്ചി. ആയുർവേദം, പ്രകൃതിചികിത്സ എന്നിവയിൽ വിവിധ രോഗങ്ങൾ ഭേദമാക്കുന്നതിന് ഇ‍ഞ്ചി ഉപയോ​ഗിച്ച് വരുന്നു. ശരീരഭാരം കുറയ്ക്കാൻ ഇഞ്ചി മികച്ചതാണെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. 

ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഫലപ്രദമായി നേരിടുവാനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. വണ്ണം കുറയ്ക്കാൻ ഇഞ്ചി രണ്ട് രീതിയിൽ കഴിക്കാം...

ഒന്ന്...

ഭാരം കുറയ്ക്കാൻ നാരങ്ങ നീരിൽ ഇഞ്ചി ചേർത്ത് കഴിക്കാം. നാരങ്ങ നീര് വിശപ്പ് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ,  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന അവശ്യ പോഷകമായ വിറ്റാമിൻ സിയും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.  ഇഞ്ചി ചായയിലേക്കോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിലേക്കോ രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർക്കുന്നത് കലോറി ഉപഭോഗം കുറച്ചുകൊണ്ട് തന്നെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തും. ദിവസവും ഈ പാനീയം കുടിക്കാവുന്നതാണ്.

 

 

രണ്ട്...

ഇഞ്ചി, ആപ്പിൾ സിഡർ വിനാഗിരി എന്നിവ ഒരുമിച്ച് ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ ഫലപ്രദമാണെന്ന് വിദ​ഗ്ധർ പറയുന്നു. ആപ്പിൾ സിഡർ വിനാഗിരിയിലെ പ്രോബയോട്ടിക് മൂലകങ്ങളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ജീവിതശെെലി രോ​ഗങ്ങളെ അകറ്റാൻ സഹായകമാണ്.

 

 

ഇഞ്ചി ചായയിൽ രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് കുടിക്കുക. ചായ തണുത്തതിനു ശേഷം മാത്രമേ ആപ്പിൾ സിഡർ വിനാഗിരി ചേർക്കാൻ പാടുള്ളൂ. 

click me!